ലാംബോര്‍ഗിനിയുടെ സൂപ്പര്‍ കാര്‍ സ്വന്തമാക്കി പൃഥ്വിരാജ്; വാങ്ങിയത് ലാംബോര്‍ഗിനിയുടെ ഹുറാകാന്‍

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ കാറിന് വെറും 3.4 സെക്കന്റ് മാത്രമാണ് എടുക്കുന്നത്
ലാംബോര്‍ഗിനിയുടെ സൂപ്പര്‍ കാര്‍ സ്വന്തമാക്കി പൃഥ്വിരാജ്; വാങ്ങിയത് ലാംബോര്‍ഗിനിയുടെ ഹുറാകാന്‍

വാഹന പ്രേമികളുടെ സ്വപ്‌ന ബ്രാന്‍ഡായ ലാംബോര്‍ഗിനിയെ കൂടെ കൂട്ടി മലയാളത്തിന്റെ യുവതാരം പൃഥ്വിരാജ്. ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ ഹുറാകാനാണ് താരം സ്വന്തമാക്കിയത്. ഒരു മാസം മുമ്പ് ബുക്കുചെയ്ത കാര്‍ താരത്തിന് ഇപ്പോഴാണ് ലഭിച്ചത്. കാറിന് മൂന്നരക്കോടി രൂപയ്ക്ക് മേല്‍ വിലവരും. 

ലംബോര്‍ഗിനിയുടെ ഏറ്റവും മികച്ച മോഡലാണ് 'ഹുറാകാന്‍'. 5.2 ലീറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എന്‍ജിനാണ് ഈ കാറുകള്‍ക്കു കരുത്തേകുന്നത്. 'പെര്‍ഫോമെന്റെ'യിലെത്തുമ്പോള്‍ പരമാവധി 640 ബി എച്ച് പി കരുത്തും 600 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. 'ഹുറാകാന്‍ എല്‍ പി 610  4' കാറില്‍ 602 ബി എച്ച് പിയും പൃഥ്വിരാജ് സ്വന്തമാക്കിയ 'എല്‍ പി 580 2'ല്‍ 572 ബി എച്ച് പിയുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുന്നത്. എല്ലാ വകഭേദത്തിലും ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ കാറിന് വെറും 3.4 സെക്കന്റ് മാത്രമാണ് എടുക്കുന്നത്. പരമാവധി വേഗം 320 കിലോമീറ്ററാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com