ഡിസ് ലൈക്കുകള്‍ നിറഞ്ഞ് പാര്‍വതിയുടേയും പൃഥ്വിരാജിന്റേയും പാട്ട്; കിട്ടിയത് ലൈക്കുകളേക്കാള്‍ നാലിരട്ടി ഡിസ് ലൈക്കുകള്‍

ഇന്നലെ പുറത്തുവിട്ട പാട്ടിന് ഇതിനോടകം 18000 ഡിസ് ലൈക്കുകളാണ് ലഭിച്ചത്
ഡിസ് ലൈക്കുകള്‍ നിറഞ്ഞ് പാര്‍വതിയുടേയും പൃഥ്വിരാജിന്റേയും പാട്ട്; കിട്ടിയത് ലൈക്കുകളേക്കാള്‍ നാലിരട്ടി ഡിസ് ലൈക്കുകള്‍

മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതോടെ പാര്‍വതിക്കെതിരേ കച്ചമുറുക്കി ഇറങ്ങിയിരിക്കുകയാണ് ഒരു വിഭാഗം ആരാധകര്‍. പാര്‍വതിയുമായി ബന്ധപ്പെട്ട് എന്ത് വന്നാലും അതിനെയെല്ലാം അടിച്ചു താഴ്ത്താന്‍ മത്സരിക്കുകയാണ് ഇവര്‍. പൃഥ്വിരാജും പാര്‍വതിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന മൈ സ്‌റ്റോറി എന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് ഇപ്പോള്‍ ഇതിന്റെ ഇരയായിരിക്കുന്നത്. പുറത്തുവിട്ട ആദ്യ ഗാനത്തിന് യൂട്യൂബില്‍ ഡിസ് ലൈക്കുകളുടെ പൂരമാണ്. 

കിട്ടിയിരിക്കുന്ന ലൈക്കുകളേക്കാള്‍ നാലിരട്ടിയാണ് ഡിസ് ലൈക്കുകളുള്ളത്. ഇന്നലെ പുറത്തുവിട്ട പാട്ടിന് ഇതിനോടകം 18000 ഡിസ് ലൈക്കുകളാണ് ലഭിച്ചത്. ലൈക്കുകളുടെ എണ്ണം 4000 മാത്രമാണ്. ഇത് കൂടാതെ പാട്ടിന്റെ മേയ്ക്കിംഗ് വീഡിയോയും ഡിസ് ലൈക്കുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 41000 ഡിസ് ലൈക്കുകളാണ് ഇതിന് കിട്ടിയിരിക്കുന്നത്.

എന്ന് നിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ബെന്നി ദയാലും മഞ്ജരിയും ചേര്‍ന്നാണ് ഈ ഡ്യൂയറ്റ് പാടിയിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റേതാണ് വരികള്‍. സംഗീതം ഷാന്‍ റഹ്മാന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com