ആളുകള്‍ കോമാളികള്‍ എന്ന് വിളിക്കുന്നത് നിങ്ങള്‍ അറിയുന്നില്ലെ? തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് പ്രകാശ് രാജ്

ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഞാന്‍ എന്റെ വാക്കില്‍ ഉറച്ച് നിന്നുകൊണ്ട് തന്നെ പറയട്ടെ മൂല്യമുള്ള ആര്‍ക്കും ഇന്ത്യയില്‍ നേതാവാകാം
ആളുകള്‍ കോമാളികള്‍ എന്ന് വിളിക്കുന്നത് നിങ്ങള്‍ അറിയുന്നില്ലെ? തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് പ്രകാശ് രാജ്

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ച് ഒരുവിഭാഗം പ്രചാരണം നടത്തുന്നതായി നടന്‍ പ്രകാശ് രാജ്. ബെംഗലൂരു പ്രസ് ക്ലബ് നല്‍കിയ പേഴ്‌സണ്‍ ഓപ് ദി ഇയര്‍ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രകാശ് രാജ് നടത്തിയ പ്രസംഗത്തിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. 

രാജ്യത്ത് മതവും ജാതിയും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിന് പ്രാധാന്യം ഏറി വരികയാണെന്നും ഇത്തരം ആളുകള്‍ക്ക് ഇപ്പോള്‍ നമ്മുടെ രാജ്യത്തും പിന്തുണ ഏറി വരികയാണ്. അതുകൊണ്ട് ആരെങ്കിലും വെല്ലുവിളിക്കുകയാണെങ്കില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താന്‍ ഒരുക്കമാണെന്നുമായിരുന്നു പ്രകാശ് രാജിന്റെ പ്രസംഗം.

ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഞാന്‍ എന്റെ വാക്കില്‍ ഉറച്ച് നിന്നുകൊണ്ട് തന്നെ പറയട്ടെ മൂല്യമുള്ള ആര്‍ക്കും ഇന്ത്യയില്‍ നേതാവാകാം എന്ന അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ബെംഗലൂരുവിലെ എന്റെ പ്രസ്താവന നിങ്ങളെ പോലെ വര്‍ഗീയത വളര്‍ത്തുന്നവര്‍ക്കുള്ളതാണ്. കേരളത്തിലോ കര്‍ണാടകയിലോ തെലങ്കാനയിലോ, ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലോ എവിടെയുമാകട്ടെ, നിങ്ങളുടെ വൃത്തികെട്ട വര്‍ഗീയ രാഷ്ട്രീയം അടുത്ത തെരഞ്ഞെടുപ്പില്‍ അനുവദിക്കാനാവില്ല.

എന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ച് എനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിങ്ങളുടെ ഭയവും നിരാശയും വീണ്ടും തെളിയിക്കുകയാണ്. വെറുതെ ഒന്ന് ചോദിക്കട്ടെ നിങ്ങളെ ആളുകള്‍ കോമാളികള്‍ എന്ന് വിളിക്കുന്നത് നിങ്ങള്‍ അറിയുന്നില്ലെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com