പ്രേക്ഷകരെ ഭരിക്കാന്‍ ചെന്നാല്‍ അവര്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കും; മുന്നറിയിപ്പുമായി പ്രതാപ് പോത്തന്‍

പ്രേക്ഷകര്‍ ഇല്ലെങ്കില്‍ സിനിമ ഉണ്ടാവില്ല. പ്രേക്ഷകരെ ഭരിക്കാന്‍ ചെന്നാല്‍ അവര്‍ പല കടുത്ത തീരുമാനങ്ങള്‍ എടുക്കുമെന്നും പ്രതാപ് പോത്തന്‍
പ്രേക്ഷകരെ ഭരിക്കാന്‍ ചെന്നാല്‍ അവര്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കും; മുന്നറിയിപ്പുമായി പ്രതാപ് പോത്തന്‍

കസബ വിവാദത്തില്‍ സിനിമയില്‍ ചേരിതിരിഞ്ഞ് ആക്രമണം മുറുകുന്നതിനിടെ, സിനിമ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമായി നടന്‍ പ്രതാപ് പോത്തന്‍. പ്രേക്ഷകര്‍ ഇല്ലെങ്കില്‍ സിനിമ ഉണ്ടാവില്ല. പ്രേക്ഷകരെ ഭരിക്കാന്‍ ചെന്നാല്‍ അവര്‍ പല കടുത്ത തീരുമാനങ്ങള്‍ എടുക്കുമെന്നും പ്രതാപ് പോത്തന്‍ മുന്നറിയിപ്പ് നല്‍കുന്നു.  

ഒരു അഭിനേതാവിന്റെ ചുമതല പ്രേക്ഷകരെ സന്തോഷിപ്പിക്കുക എന്നതാണ്. തങ്ങളെ പോലെ പലരും വളര്‍ന്നു വന്നത് പ്രേക്ഷകരുടെ നല്ല മനസ്സ് കൊണ്ട് മാത്രമാണ്. അത് മറക്കുന്നവരെ ഓര്‍മ്മിപ്പിക്കാന്‍ പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന വഴി ചിലപ്പോള്‍ ഭീകരം ആയിരിക്കുമെന്നും പ്രതാപ് പോത്തന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.'ഞാന്‍ ഉള്‍പ്പടെ ഉള്ള സിനിമ പ്രവര്‍ത്തകര്‍ ജീവിച്ചു പോകുന്നത് സാധാരണക്കാര്‍ ആയ മനുഷ്യരുടെ വിയര്‍പ്പിന്റെ വിലയില്‍ നിന്ന് മാറ്റി വെക്കുന്ന ഒരു അംശം കൊണ്ടാണ്, ഞങ്ങള്‍ ഉള്‍പ്പടെ ഉള്ള പലരും അത് മറന്നു പോകുമ്പോള്‍ ആണ് പല പ്രശ്‌നങ്ങളും ഉണ്ടാവുന്നത'് ഈ നിലയിലാണ് പ്രതാപ് പോത്തന്റെ പോസ്റ്റ്.

നേരത്തെ നായകന്റെ ചന്തിയില്‍ നായിക അടിച്ചാല്‍ പുരുഷ വിരുദ്ധത ആവില്ലേയെന്ന് ചോദിച്ചും പ്രതാപ് പോത്തന്‍ രംഗത്തുവന്നിരുന്നു. സിനിമയിലെ ആണുങ്ങളുടെ സംരക്ഷണത്തിന് സംഘടനയില്ലല്ലോയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലുടെ തന്നെ ഓര്‍മ്മിപ്പിച്ചു.


പ്രതാപ് പോത്തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തെരുവില്‍ സര്ക്കസ് കളിക്കുന്നവരും , സിനിമയില്‍ അഭിനയിക്കുന്നവരും തമ്മില്‍ വളരെ വിത്യാസം ഉണ്ട്. തെരുവില്‍ കളിക്കുന്നവര്‍ക് കാണുന്നവര്‍ ഇഷ്ടമുണ്ടെങ്കില്‍ , ഇഷ്ടമുള്ള പൈസ കൊടുത്താല്‍ മതി. പക്ഷേ ഒരു സിനിമ കാണാന്‍ ചെല്ലുമ്പോള്‍, പടം ഇഷ്ടം ആയാലും ഇല്ലെങ്കിലും അവര്‍ പറഞ്ഞു വെച്ചിരിക്കുന്ന ക്യാഷ് കൊടുക്കണം. ഞാന്‍ ഉള്‍പ്പടെ ഉള്ള സിനിമ പ്രവര്‍ത്തകര്‍ ജീവിച്ചു പോകുന്നത് സാധാരണക്കാര്‍ ആയ മനുഷ്യരുടെ വിയര്‍പ്പിന്റെ വിലയില്‍ നിന്ന് മാറ്റി വെക്കുന്ന ഒരു അംശം കൊണ്ടാണ്.ഞങ്ങള്‍ ഉള്‍പ്പടെ ഉള്ള പലരും അത് മറന്നു പോകുമ്പോള്‍ ആണ് പല പ്രശ്‌നങ്ങളും ഉണ്ടാവുന്നത്. പ്രേക്ഷകര്‍ ഇല്ലെങ്കില്‍ സിനിമ ഉണ്ടാവില്ല, പ്രേക്ഷകരെ ഭരിക്കാന്‍ ചെന്നാല്‍ , അവര്‍ പല കടുത്ത തീരുമാനങ്ങളും എടുക്കും. ഒരു അഭിനേതാവിന്റെ ചുമതല പ്രേക്ഷകരെ സന്തോഷിപ്പിക്കുക എന്നതാണ്. ഞങ്ങളെ പോലെ പലരും വളര്‍ന്നു വന്നത് പ്രേക്ഷകരുടെ നല്ല മനസ്സ് കൊണ്ട് മാത്രമാണ്. അത് മറക്കുന്നവരെ പ്രേക്ഷകര്‍ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി തിരഞ്ഞെടുക്കുന്ന വഴി ചിലപ്പോള്‍ ഭീകരവും ആയിരിക്കും. 
#പ്രേക്ഷകര്‍ക്കൊപ്പം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com