ഡൂഡിന്റെ ഈ രംഗം അത്ര എന്റര്‍ടെയ്ന്‍മെന്റ് ആയിരുന്നില്ല; ആട് 2 ലെ വിനായകന്റെ ഈ രംഗം നിങ്ങളെ ഞെട്ടിക്കും

ദാമോദരന്‍ ഉണ്ണി മകന്‍ ഡില്‍മന്‍ ഇടക്കൊച്ചി എന്ന ഈ കഥാപാത്രം ശരിക്കും തീയെറ്ററുകളെ ഇളക്കി മറിച്ചു
ഡൂഡിന്റെ ഈ രംഗം അത്ര എന്റര്‍ടെയ്ന്‍മെന്റ് ആയിരുന്നില്ല; ആട് 2 ലെ വിനായകന്റെ ഈ രംഗം നിങ്ങളെ ഞെട്ടിക്കും

യസൂര്യ നായകനായെത്തിയ ആട് 2 വന്‍ വിജയത്തിലേക്കാണ് കുതിക്കുന്നത്. ഷാജിപ്പാപ്പനൊപ്പം തന്നെ ആരാധകര്‍ കൈയടിച്ച് സ്വീകരിച്ച മറ്റൊരാള്‍ കൂടിയുണ്ട് ഈ ചിത്രത്തില്‍. വിനായകന്റെ ഡൂഡ്. ദാമോദരന്‍ ഉണ്ണി മകന്‍ ഡില്‍മന്‍ ഇടക്കൊച്ചി എന്ന ഈ കഥാപാത്രം ശരിക്കും തീയെറ്ററുകളെ ഇളക്കി മറിച്ചു. 

അധോലോകത്തേക്കുള്ള ഡൂഡിന്റെ തിരിച്ചുവരവ് കാണിക്കുന്ന രംഗമായിരുന്നു ഇതില്‍ ഏറ്റവും മാസ്. തന്നെ ദ്രോഹിച്ച തമിഴ് മുതലാളിയുടെ തല അടിച്ച് പൊട്ടിച്ച് ആയാളുടെ ഹോട്ടലും കത്തിച്ച് വീണ്ടും അധോലോകത്തേക്ക് തിരിച്ചുപൊകുന്ന ഡൂഡിന്റെ ഒരു സീനുണ്ട്. ആളി കത്തുന്ന ഹോട്ടലിനെ നോക്കി ഡൂഡ് പറയുന്നുണ്ട് ദിസ് ഈസ് മൈ എന്റര്‍ടെയ്ന്‍മെന്റ് എന്ന്. 

എന്നാല്‍ ഈ രംഗത്തിന്റെ ചിത്രീകരണം അത്ര എന്റര്‍ടെയ്ന്‍മെന്റായിരുന്നില്ലെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാം. ലൈവായിട്ടാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. വിനായകന്‍ ബോംബ് എറിയുമ്പോള്‍ വന്‍ ശബ്ദത്തോടെ തീഗോളമായി മാറുന്നതാണ് ദൃശ്യത്തിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com