'നമ്മള്‍ അനുവദിക്കാതെ ആരും നമ്മെ തൊടില്ല'; സിനിമയിലെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ഇനിയ

'നമ്മള്‍ അനുവദിക്കാതെ നമ്മുടെമേല്‍ മറ്റൊരാളും സ്വാതന്ത്ര്യമെടുക്കില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'
'നമ്മള്‍ അനുവദിക്കാതെ ആരും നമ്മെ തൊടില്ല'; സിനിമയിലെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ഇനിയ

നമ്മള്‍ അനുവദിക്കാതെ നമ്മുടെ മേല്‍ മറ്റൊരാളും സ്വാതന്ത്ര്യമെടുക്കില്ലെന്ന് തെന്നിന്ത്യന്‍ നായിക ഇനിയ. എല്ലാ കാര്യങ്ങളിലും ഒരു അതിരിടണമെന്നും ഇതെല്ലാം കൊണ്ടാണ് തനിക്ക് ഇതുവരെ മോശമായ അനുഭവമൊന്നും ഇല്ലാത്തതെന്നും സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ നായിക വ്യക്തമാക്കി. 

നമ്മള്‍ അനുവദിക്കാതെ നമ്മുടെമേല്‍ മറ്റൊരാളും സ്വാതന്ത്ര്യമെടുക്കില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ കാര്യങ്ങള്‍ക്കുമൊരു അതിര് സ്ഥാപിക്കാനുള്ള കഴിവുണ്ടാകണം. എന്നോടിതുവരെ ആരും മോശമായി പെരുമാറാതിരിക്കാന്‍ കാരണം അത്തരം നിലപാടുകളാണെന്ന് വിശ്വസിക്കുന്നു'- ഇനിയ പറഞ്ഞു. 

സിനിമയിലോ ജീവിതത്തിലോ തനിക്ക് മോശമായ അനുഭവം ഉണ്ടായിട്ടില്ല. അച്ഛനും അമ്മയ്ക്കും കൂടെയാണ് താന്‍ സെറ്റില്‍ പോകുന്നത്. ഈ രീതി തന്നെയാണ് പിന്തുടരേണ്ടതെന്നും നടി വ്യക്തമാക്കി. സിനിമാക്കാരെക്കുറിച്ച് ഗോസിപ്പുകളും വാര്‍ത്തകളും വരാന്‍ വളരെ എളുപ്പമാണെന്നും അതിനാല്‍ അനാവശ്യകാര്യങ്ങളില്‍ ചെന്നുപെടാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കി.

ചലച്ചിത്ര ലോകത്തേക്കുള്ള വനിത സംഘടനയുടെ വരവ് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടെന്നും ഇനിയ പറഞ്ഞു. മമ്മൂട്ടി നായകനായെത്തുന്ന പരോളാണ് ഇനിയയുടെ പുറത്തിറങ്ങാനുള്ള ചിത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com