ബോളിവുഡില്‍ മാത്രമല്ല വേണേല്‍ പഞ്ചാബി സിനിമയിലും അഭിനയിക്കും : പ്രഭാസ്  

അഭിനേതാവെന്ന നിലയില്‍ തനിക്ക് 'ഷെല്‍ഫ് ലൈഫ്' കല്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഇനിയും റിസ്‌ക്ക് എടുക്കുന്നത് കരിയറിനെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും പ്രഭാസ് 
ബോളിവുഡില്‍ മാത്രമല്ല വേണേല്‍ പഞ്ചാബി സിനിമയിലും അഭിനയിക്കും : പ്രഭാസ്  

ബാഹുബലിയായി അഞ്ചുവര്‍ഷം ജീവിച്ചതിന് പ്രഭാസിന് ലഭിച്ച പ്രതിഫലമാണ് ഇന്ത്യമുഴുവന്‍ പരന്ന് കിടക്കുന്ന ആരാധകവൃന്ദം. എന്നാല്‍ ഇനി ഒരു ചിത്രത്തിനായി അഞ്ച് വര്‍ഷം നീക്കിവയ്ക്കുക സാധിക്കില്ലെന്ന് പ്രഭാസ്. ഒരു അഭിനേതാവെന്ന നിലയില്‍ തനിക്ക് 'ഷെല്‍ഫ് ലൈഫ്' കല്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഇനിയും ഇത്തരത്തില്‍ റിസ്‌ക്ക് എടുക്കുന്നത് കരിയറിനെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രഭാസ് പറയുന്നത്. 

'വളരെ ചെറിയ ഒരു കാലയളവാണ് അഭിനേതാക്കള്‍ക്കുള്ളത്. ഒരു നിശ്ചിത ഷെല്‍ഫ് ലൈഫ് ഉണ്ട്. ഇനി ഒരു സിനിമയ്ക്കായി അഞ്ച് വര്‍ഷം നീക്കിവയ്ക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ ചെയ്താല്‍ അതോടൊപ്പം മറ്റ് സിനിമകളിലും പ്രവര്‍ത്തിക്കുക തന്നെചെയ്യും. കാരണം പ്രായവും ഒരു ഘടകം തന്നെയാണ്. അത് എന്റെ കരിയറിന് ഗുണകരമാകില്ല', പ്രഭാസ് പറഞ്ഞു.

ബാഹുബലി എന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണെന്നും അത്തരത്തിലൊരു ചിത്രത്തിന്റെ ഭാഗമാകുമ്പോള്‍ ഡെഡിക്കേഷന്‍ അത്യന്താപേക്ഷിതമാണെന്നും പ്രഭാസ് പറഞ്ഞു. ബാഹുബലി നേടിയതുപോലെ ആഗോളതലത്തില്‍ ശ്രദ്ധനേടുന്ന ചിത്രങ്ങള്‍ ചെയ്യണമെന്നാണ് പ്രഭാസിന്റെ താത്പര്യം. രാജ്യം മുഴുവനുള്ള തന്റെ പ്രേക്ഷകരെ മുന്നില്‍കണ്ടായിരിക്കും ഇനി സിനിമകള്‍ തിരഞ്ഞെടുക്കുകയെന്ന് പ്രഭാസ് പറഞ്ഞു. 

ബാഹുബലിക്ക് ശേഷം ലഭിച്ച ആരാധകവൃന്ദം പ്രഭാസിന്റെ ബോളിവുഡ് അരങ്ങേറ്റത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് പ്രഭാസ് തന്നെ തുറന്ന് സമ്മതിക്കുന്നു. 'ഹിന്ദിയില്‍ മാത്രമല്ല രാജ്യത്തേ ഏത് ഇന്‍ഡസ്ട്രിയിലും വര്‍ക്ക് ചെയ്യാന്‍ തയ്യാറാണ്, പഞ്ചാബിയിലാണെങ്കില്‍ പോലും', പ്രഭാസ് പറയുന്നു. മികച്ച തിരകഥ ലഭിച്ചാല്‍ ഭാഷ പ്രശ്‌നമാക്കില്ല പ്രഭാസ് കൂട്ടിച്ചേര്‍ക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com