300കോടി ക്ലബ്ബിലെത്താന്‍ ഒരുങ്ങി ടൈഗര്‍ സിന്ദാ ഹെ ; സല്‍മാല്‍ ചിത്രം ഇതുവരെ തകര്‍ത്തത് ഈ ആറ് റെക്കോര്‍ഡുകള്‍ 

രാജ്യത്തിനകത്തും പുറത്തും മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം ഇതുവരെ തകര്‍ത്ത റെക്കോര്‍ഡുകള്‍ 
300കോടി ക്ലബ്ബിലെത്താന്‍ ഒരുങ്ങി ടൈഗര്‍ സിന്ദാ ഹെ ; സല്‍മാല്‍ ചിത്രം ഇതുവരെ തകര്‍ത്തത് ഈ ആറ് റെക്കോര്‍ഡുകള്‍ 

റിലീസിനെത്തി രണ്ടാഴ്ച്ച പിന്നിടുന്നതിന് മുമ്പേ റെക്കോര്‍ഡുകള്‍ കീഴടക്കാന്‍ തുടങ്ങിയ ബോളിവുഡ് ചിത്രമാണ് സല്‍മാന്‍ ഖാന്‍ നായകനായ ടൈഗര്‍ സിന്ദാ ഹെ. വെറും 13 ദിവസങ്ങള്‍ കൊണ്ട് ചിത്രം നേടിയത് 286.46കോടി രൂപയാണ്. അതായത് വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ 300കോടി ക്ലബ്ബിലേക്ക് വളരെ അടുത്തെത്തിയിരിക്കുന്നു.

ഇതിനിടയില്‍ മറ്റ് പല റെക്കോര്‍ഡുകളും ചിത്രം തകര്‍ത്തുകഴിഞ്ഞു. സല്‍മാന്റെതന്നെ റെക്കോര്‍ഡുകളും ഇക്കൂട്ടില്‍ പെടുന്നു. 2017ലെ ഏറ്റവും വരുമാനമുണ്ടാക്കിയ ഹിന്ദി ചിത്രമാണ് ടൈഗര്‍ സിന്ദാ ഹെ. ഗോല്‍മാല്‍ നേടിയ 205കോടി രൂപയെന്ന നേട്ടം പിന്നിലാക്കിയാണ് സല്‍മാന്‍ ചിത്രം ഒന്നാമതെത്തിയത്. സല്‍മാന്റെ തന്നെ ചിത്രമായ സുല്‍ത്താന്‍ നേടിയ 300.45 കോടി രൂപ എന്ന നേട്ടവും ടൈഗര്‍ സിന്ദാ ഹെ തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജനുവരി 26ന് പുറത്തിറങ്ങുന്ന അക്ഷയ് കുമാറിന്റെ പാഡ്മാനും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ ആയ്യാരിക്കും മുമ്പ് മറ്റ് വമ്പന്‍ ചിത്രങ്ങളൊന്നും എത്തിയില്ലെങ്കില്‍ ടൈഗര്‍ ബജ്‌റംഗി ഭായ്ജാന്റെ 320.34കോടി രൂപ എന്ന നേട്ടവും പിന്നിലാക്കുമെന്നാണ് വിലയിരുത്തലുകള്‍.

ഇന്ത്യയില്‍ മാത്രമല്ല പുറത്തും മികച്ച പ്രതികരണമാണ് സല്‍മാന്‍ ചിത്രം നേടികൊണ്ടിരിക്കുന്നത്. ഇതുവരെ ടൈഗര്‍ സിന്ദാ ഹെ കൈക്കലാക്കിയ റെക്കോര്‍ഡുകള്‍ ഇവ:

  • ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ 100കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രം.
  • ഇത് 100കോടിയിലധികം നേട്ടമുണ്ടാക്കുന്ന സല്‍മാന്റെ 12-ാമത്തെ ചിത്രം. ഈ നേട്ടം സല്‍മാന് മാത്രം സ്വന്തം. 
  • ആദ്യ ദിനം ഇന്ത്യയില്‍ ചിത്രം സ്വന്തമാക്കിയത് 34.10കോടി രൂപ. ആദ്യ ഗിനം ഏറ്റവുമധികം നേട്ടമുണ്ടാക്കുന്ന ചിത്രമായി ടൈഗര്‍ സിന്ദാ ഹെ.
  • ഞായറാഴ്ച നേടിയ 45.53 കോടി രൂപ എന്ന നേട്ടതോടെ ഒരു ദിവസം ഏറ്റവുമധികം നേട്ടമുണ്ടാക്കുന്ന ബോളിവുഡ് ചിത്രമായി ഇത് മാറി.
  • ഫിജിയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതും ഈ ചിത്രത്തിന് തന്നെ
  • സുല്‍ത്താനും ബജ്‌റംഗി ഭായ്ജാനും ശേഷം 300കോടി ക്ലബ്ബില്‍ ഇടം നേടുന്ന മൂന്നാമത്തെ സല്‍മാന്‍ ചിത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com