അഭിപ്രായങ്ങളെ അസഭ്യം കൊണ്ടു നേരിട്ടാല്‍...

അഭിപ്രായങ്ങളെ അസഭ്യം കൊണ്ടു നേരിട്ടാല്‍...
അഭിപ്രായങ്ങളെ അസഭ്യം കൊണ്ടു നേരിട്ടാല്‍...

ഭിപ്രായങ്ങളെ അഭിപ്രായങ്ങള്‍ കൊണ്ടോ മൗനം കൊണ്ടോ നേരിടാം. അസഭ്യം കൊണ്ടും ആയുധം കൊണ്ടും നേരിട്ടാല്‍... ഓര്‍മ്മയാകുന്നത് ഔചിത്യവും മര്യാദയും ആയിരിക്കുമെന്ന് നടന്‍ മുരളി ഗോപി. കസബ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍വതി അഭിനയിച്ച മൈ സ്റ്റേറിക്കെതിരെ നീക്കങ്ങള്‍ നടക്കുന്നതു ചൂണ്ടിക്കാട്ടിയാണ് മുരളി ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വ്വതിയെന്ന് മുരളി ഗോപി കുറിപ്പില്‍ ചൂണ്ടിക്കാട്ടി. അവര്‍ ഒരു അഭിപ്രായം (അത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ!) പറഞ്ഞതിന്റെ പേരില്‍ അവര്‍ പങ്കുകൊള്ളുന്ന സിനിമകള്‍ക്ക് നേരെ പടനീക്കം നടത്തുക എന്നത് തികച്ചും നിരാശാജനകമാണ്. 

ഒരുപാട് പേരുടെ പ്രയത്‌നമാണ് ഒരു സിനിമ. അഭിപ്രായങ്ങളെ അഭിപ്രായങ്ങള്‍ കൊണ്ടോ മൗനം കൊണ്ടോ നേരിടാം. അസഭ്യം കൊണ്ടും ആയുധം കൊണ്ടും നേരിട്ടാല്‍... ഓര്‍മ്മയാകുന്നത് ഔചിത്യവും മര്യാദയും ആയിരിക്കുമെന്ന് മുരളി ഗോപി കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com