ഇരുണ്ടതും ഭീതിദവുമായ ഒരു പ്രണയ ചിത്രം; ഈടയെക്കുറിച്ച് രഘുനാഥന്‍ പറളി 

ഇരുണ്ടതും ഭീതിതവുമായ ഒരു പ്രണയ ചിത്രം; ഈടയെക്കുറിച്ച് രഘുനാഥന്‍ പറളി 
ഇരുണ്ടതും ഭീതിദവുമായ ഒരു പ്രണയ ചിത്രം; ഈടയെക്കുറിച്ച് രഘുനാഥന്‍ പറളി 

ഈടയെക്കുറിച്ച് എഴുത്തുകാരന്‍ രഘുനാഥന്‍ പറളി എഴുതിയ കുറിപ്പ്: 

ഇരുണ്ടതും ഭീതിതവും തീക്ഷ്ണവുമായ ഒരു പ്രണയ ചിത്രമായി 'ഈട' സ്വയം അടയാളപ്പെടുത്തുകയാണ്. സിനിമ കഴിഞ്ഞിറങ്ങുമ്പോഴും നമ്മെ ആരോ വളഞ്ഞിട്ടു വെട്ടിവീഴ്ത്താന്‍ വരുന്നുണ്ടെന്ന ഭീതി അവശേഷിപ്പിക്കും വിധം, ഈ സിനിമ ഓരോ പ്രേക്ഷകനെയും രാഷ്ട്രീയക്കൊലകളാല്‍ മുഖരിതമായ ഒരു ഇടത്തിലേക്ക് വലിച്ചിടുന്നു. 

കണ്ണൂര്‍ തലശ്ശേരി പ്രദേശവും ഭാഷയും, കുടിപ്പകയുടെ രാഷ്ട്രീയാന്തരീക്ഷത്തിലേക്ക്, വിരാമമില്ലാത്ത രാഷട്രീയ കൊലപാതകങ്ങളിലേക്ക്, അതിന്റെ അശാന്തിയിലേക്ക്, തീവ്രസംഘര്‍ഷങ്ങളിലേക്ക് എല്ലാം വളരെ റിയലിസ്റ്റിക്കായി, ഈട എന്ന പേരു സൂചിപ്പിക്കുന്നതുപോലെ 'ഇവിടെ ഇപ്പോള്‍' എന്ന മട്ടില്‍ സ്വയം അനാവൃതമാകുകയാണ്. ഷെയിന്‍ നിഗം, നിമിഷ എന്നിവര്‍ അഭിനയിക്കുകയല്ല, ജീവിക്കുക തന്നെയാണ് ചിത്രത്തില്‍. 

എഡിറ്റര്‍ എന്ന നിലയിലും ഡോക്യുമെന്ററി സംവിധായകന്‍ എന്ന നിലയിലും ഏറെ ശ്രദ്ധേയനായ ബി അജിത്കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ഈ സിനിമയ്ക്ക്, ഒരു ഡോക്യുമെന്ററിയുടെ ആന്തരിക ബലം തീര്‍ച്ചയായും കൈവരുന്നുണ്ടെന്നത് വാസ്തവമാണ്. എന്നാല്‍ സിനിമ എന്ന മാധ്യമത്തിലേക്ക് തന്റെ ആവിഷ്‌കാരത്തെ പൂര്‍ണ്ണമായും എത്തിക്കാനും തീവ്രസംവേദനം നേടിയെടുക്കാനും അജിത്കുമാറിനു കഴിഞ്ഞു എന്നത്, ഫിലിം മേക്കര്‍ എന്ന നിലയിലുളള മികച്ച വിജയം തന്നെയായി കാണണംഅന്ത്യഭാഗത്ത് ചിത്രം അല്പം വലിച്ചു നീട്ടപ്പെട്ടു എന്ന പരിമിതി ഒഴിച്ചുനിര്‍ത്തിയാല്‍..!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com