പീഡന ആരോപണം :  നടന്‍ ഉണ്ണി മുകുന്ദന്‍ ഭീഷണിപ്പെടുത്തുന്നെന്ന് യുവതി  

തന്റെ പേര് നടന്‍ വെളിപ്പെടുത്തിയെന്നും തനിക്ക് ഭീഷണിയുണ്ടെന്നും കോടതിയെ അറിയിച്ച യുവതി പീഡനക്കേസില്‍ നടന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു
പീഡന ആരോപണം :  നടന്‍ ഉണ്ണി മുകുന്ദന്‍ ഭീഷണിപ്പെടുത്തുന്നെന്ന് യുവതി  

നടന്‍ ഉണ്ണി മുകുന്ദനെതിരായ പരാതിയില്‍ യുവതിയോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഈ മാസം 27ന് കോടതിയിലെത്താനാണ് യുവതിയെ അറിയിച്ചിരിക്കുന്നത്. നടന്‍ ഉണ്ണി മുകുന്ദന്‍ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെതുടര്‍ന്നാണ് പരാതിക്കാരിയോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

തന്റെ പേര് നടന്‍ വെളിപ്പെടുത്തിയെന്നും തനിക്ക് ഭീഷണിയുണ്ടെന്നും കോടതിയെ അറിയിച്ച യുവതി പീഡനക്കേസില്‍ നടന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. സിനിമാകഥ പറയാന്‍ ഉണ്ണിമുകന്ദനെ ബന്ധപ്പെട്ടപ്പോള്‍ ഇടപ്പള്ളിയിലെ വീട്ടിലേക്കെത്താന്‍ ആവശ്യപ്പെടുകയായിരുന്നെന്നും അവിടെവെച്ചാണ് തനിക്കെതിരെ ആക്രമണം ഉണ്ടായതെന്നും തിരകഥാകൃത്തുകൂടിയായ പരാതിക്കാരി പറഞ്ഞു. 

എന്നാല്‍ യുവതി പറയുന്നത് കള്ളകഥയാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ ഇവര്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നെന്നും ഉണ്ണിമുകുന്ദനും ഇവര്‍ക്കെതിരെ പരാതിപ്പെട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com