'ദി കിംഗ് ആന്‍ഡ് ദി പ്രിന്‍സ്' , പ്രണവുമൊത്തുള്ള ലാലേട്ടന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍  

അടികിറിപ്പുകളൊന്നുമില്ലാതെ മോഹന്‍ലാല്‍ പങ്കുവച്ച ചിത്രത്തിന് ദി കിംഗ് ആന്‍ഡ് ദി പ്രിന്‍സ്, രാജാവിന്റെ മകന്‍ എന്നു തുടങ്ങി നിരവധി വിശേഷണങ്ങളാണ് കമന്റ് ബോക്‌സില്‍ ആരാധകര്‍ നല്‍കിയിരിക്കുന്നത്
'ദി കിംഗ് ആന്‍ഡ് ദി പ്രിന്‍സ്' , പ്രണവുമൊത്തുള്ള ലാലേട്ടന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍  

ഒടിയനുവേണ്ടി നടത്തിയ മേക്കോവറിന് ശേഷം പുറത്തുവന്ന മോഹന്‍ലാലിന്റെ ഓരോ ചിത്രവും വലിയ ആകാംഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ നിരയിലേക്ക് ഏറ്റവും ഒടുവിലായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ മകന്‍ പ്രണവുമൊത്തു വ്യായാമം ചെയ്യുന്ന ചിത്രം. തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഈ ചിത്രം പങ്കുവച്ചത്.

അടികിറിപ്പുകളൊന്നുമില്ലാതെ മോഹന്‍ലാല്‍ പങ്കുവച്ച ചിത്രത്തിന് ദി കിംഗ് ആന്‍ഡ് ദി പ്രിന്‍സ്, രാജാവിന്റെ മകന്‍ എന്നു തുടങ്ങി നിരവധി വിശേഷണങ്ങളാണ് കമന്റ് ബോക്‌സില്‍ ആരാധകര്‍ നല്‍കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ഒടിയനും പ്രണവിന്റെ അരങ്ങേറ്റ ചിത്രമായ ആദിയും പ്രേക്ഷകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഒടിയനുവേണ്ടി 18 കിലോയോളമാണ് മോഹന്‍ലാല്‍ കുറച്ചത്. ജനുവരി അഞ്ചിന് ആരംഭിക്കുമെന്നുപറഞ്ഞിരുന്ന ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിംഗ് മാറ്റിവച്ചതിനെതുടര്‍ന്ന് അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാനായി അദ്ദേഹം മംഗോളിയയിലേക്ക് പോകും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

പ്രണവ് നായകനാകുന്ന ആദി റിലീസിനൊരുങ്ങികഴിഞ്ഞു. ചിത്രത്തിന്റെ ആദ്യ ഗാനം കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com