കായംകുളം കൊച്ചുണ്ണിയില്‍ ലാലേട്ടന്‍ ഉണ്ട്; സ്ഥിരീകരിച്ച് നിവിന്‍ പോളി

നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ അഭിനയിക്കുമെന്ന് സ്ഥിരീകരിച്ച് നിവിന്‍ പോളി 
കായംകുളം കൊച്ചുണ്ണിയില്‍ ലാലേട്ടന്‍ ഉണ്ട്; സ്ഥിരീകരിച്ച് നിവിന്‍ പോളി

കൊച്ചി: മലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പിരിയഡ് ഡ്രാമ വന്‍ ബജറ്റിലാണ് അണിയിച്ചൊരുക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലും ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ടെന്ന കാര്യം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസോ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്യോ നിവിനോ സ്ഥിരികരിച്ചിരുന്നില്ല. ഇപ്പോള്‍ ഇതാ ചിത്രത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യം ചിത്രത്തിലെ നായകനായ നിവിന്‍ തന്നെ സ്ഥിരികരിച്ചിരിക്കുകയാണ്.

ചിത്രത്തില്‍ കൊച്ചുണ്ണിയായുള്ള നിവിന്‍ പോളിയുടെ മേക്കോവര്‍ നേരത്തെ വാര്‍ത്തയായിരുന്നു. അന്യഭാഷാ നായികയായ പ്രിയ ആനന്ദാണ് സിനിമയില്‍ നായിക.ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

അജോയ് വര്‍മ്മയുടെ ചിത്രത്തിനു ശേഷമായിരിക്കും ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കുക. ജനുവരി ആദ്യ വാരം ചിത്രീകരണത്തിനായി തീരുമാനിച്ചിരുന്ന ഒടിയന്‍ ഇതിനെ തുടര്‍ന്ന് ഫെബ്രുവരി രണ്ടാം വാരത്തിലേക്ക് മാറ്റി. ഇരു ചിത്രങ്ങളുടെയും ഇടവേളയിലായിരിക്കും മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com