മരുമകളുടെ പിറന്നാളിന് രണ്‍വീറിന്റെ മാതാപിതാക്കളുടെ വക സ്‌നേഹസമ്മാനം? 

പുതുവത്സരം ഒന്നിച്ചാഘോഷിച്ച ഇരുവരും ദീപികയുടെ പിറന്നാള്‍ ദിനത്തില്‍ വിവാഹവാര്‍ത്ത അറിയിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ
മരുമകളുടെ പിറന്നാളിന് രണ്‍വീറിന്റെ മാതാപിതാക്കളുടെ വക സ്‌നേഹസമ്മാനം? 

വിരുഷ്‌ക് വിവാഹത്തിന് ശേഷം ബോളിവിഡ് ലോകം കാത്തിരിക്കുന്ന മറ്റൊരുവിവാഹം രണ്‍ബീര്‍-ദീപിക ജോഡിയുടേതാണ്. പുതുവത്സരം ഒന്നിച്ചാഘോഷിച്ച ഇരുവരും ദീപികയുടെ പിറന്നാള്‍ ദിനത്തില്‍ വിവാഹവാര്‍ത്ത അറിയിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. പക്ഷെ വിവാഹവിവരങ്ങളൊന്നും താരങ്ങള്‍ നല്‍കിയില്ല. എന്നാല്‍ ഇരുവരുടെയും ബന്ധം ഉറപ്പിക്കുന്നതാണ് ദീപികയ്ക്ക് ലഭിച്ച ജന്മദിന സമ്മാനങ്ങളെന്നാണ് പുതിയ ഗോസിപ്പ്. 

മരുമകള്‍ക്കായി രണ്‍വീറിന്റെ മാതാപിതാക്കള്‍ സ്‌പെഷല്‍ ബര്‍ത്‌ഡേ ഗിഫ്റ്റ് നല്‍കിയെന്നാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. ഒരു ഡയമണ്ട് സെറ്റും ഡിസൈനര്‍ സാരിയുമാണ് ദീപികയ്ക്ക് ഇവര്‍ സമ്മാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസൈനര്‍ സബ്യാസചിയുടെ കളക്ഷനിലെ സാരിയാണ് ദീപികയ്ക്കായി രണ്‍വീറിന്റെ മാതാപിതാക്കള്‍ തിരഞ്ഞെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com