ഷാജിപ്പാപ്പന് അങ്ങ് ഹോളിവുഡിലുമുണ്ടെടാ പിടി; പാപ്പന്റെ മുണ്ടിന്റെ സ്റ്റൈല്‍ 'കോപ്പി' ചെയ്ത് ഗോള്‍ഡന്‍ ഗ്ലോബില്‍ ഹോളിവുഡ് നടന്‍

ആട് 2 വിന് വേണ്ടി ജയസൂര്യയുടെ ഭാര്യ സരിത ഡിസൈന്‍ ചെയ്ത രണ്ട് കളറിലുള്ള മുണ്ടിന്റെ സ്റ്റൈലില്‍ വസ്ത്രം ധരിച്ചാണ് ലോറന്‍സ് എത്തിയത്
ഷാജിപ്പാപ്പന് അങ്ങ് ഹോളിവുഡിലുമുണ്ടെടാ പിടി; പാപ്പന്റെ മുണ്ടിന്റെ സ്റ്റൈല്‍ 'കോപ്പി' ചെയ്ത് ഗോള്‍ഡന്‍ ഗ്ലോബില്‍ ഹോളിവുഡ് നടന്‍

നമ്മുടെ ഷാജിപ്പാപ്പന് ഹൈറേഞ്ചില്‍ മാത്രമല്ല അങ്ങ് ഹോളിവുഡിലുമുണ്ട് പിടി. കേരളക്കരയെ കീഴടക്കിക്കൊണ്ടിരിക്കുന്ന ഷാജിപ്പാപ്പന്‍ മുണ്ടിനെ ഗോള്‍ഡന്‍ ഗ്ലോബ് വേദിയിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് നടന്‍ ലോറന്‍സ് ഫിഷ്‌ബേണ്‍. ആട് 2 വിന് വേണ്ടി ജയസൂര്യയുടെ ഭാര്യ സരിത ഡിസൈന്‍ ചെയ്ത രണ്ട് കളറിലുള്ള മുണ്ടിന്റെ സ്റ്റൈലില്‍ വസ്ത്രം ധരിച്ചാണ് ലോറന്‍സ് എത്തിയത്.

ചിത്രത്തില്‍ ഷാജിപ്പാപ്പന്‍ പ്രധാനമായി ഉപയോഗിച്ചത് കറുപ്പ്- ചുവപ്പ് കോമ്പനീഷനിലുള്ള മുണ്ടാണ്.  ഗോള്‍ഡന്‍ ഗ്ലോബില്‍ ഇതേ നിറത്തിലെ നീളന്‍ കുര്‍ത്ത ധരിച്ചാണ് ലോറന്‍സ് എത്തിയത്. കറുത്ത കുര്‍ത്തയുടെ മറുഭാഗത്തെ ചുവപ്പ് കാണുന്ന രീതിയില്‍ മടക്കി വെച്ചിരിക്കുകയാണ്. എന്തായാലും അന്താരാഷ്ട്ര വേദിയിലെ ഷാജിപ്പാപ്പന്‍ സ്റ്റൈല്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദി മെട്രിക്‌സ് ട്രിലോജി എന്ന ഹോളിവുഡ് സിനിമയിലെ താരമാണ് ലോറന്‍സ്. 

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആട് 2. ആദ്യത്തെ സിനിമയില്‍ ചുവന്ന നിറത്തിലുള്ള മുണ്ട് ട്രെന്‍ഡായിരുന്നു. ഇത്തവണത്തെ രണ്ട് നിറത്തിലുള്ള മുണ്ടും വലിയ ജനപ്രീതിയാണ് നേടുന്നത്. യുവാക്കളുടെ ഹരമായി മാറിക്കൊണ്ടിരിക്കുകയാണ് ഷാജിപ്പാപ്പന്റെ മുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com