ഈ വിഡിയോ കണ്ടാല്‍ ഞെട്ടും; ജയറാം തല മൊട്ടയടിക്കുന്ന ദൃശ്യങ്ങള്‍ വയറലാകുന്നു

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ മഴവില്‍ക്കാവടി എന്ന സിനിമയിലെ രംഗങ്ങളോടൊപ്പം ചേര്‍ത്താണ് വീഡിയോ പുറത്തിറക്കിയിട്ടുള്ളത്.
ഈ വിഡിയോ കണ്ടാല്‍ ഞെട്ടും; ജയറാം തല മൊട്ടയടിക്കുന്ന ദൃശ്യങ്ങള്‍ വയറലാകുന്നു

നടന്‍ ജയറാം തല മൊട്ടയടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വയറലാവുകയാണ്. മുന്‍ നടിയും താരത്തിന്റെ ഭാര്യയുമായ പാര്‍വ്വതി തന്നെയാണ് വീഡിയോ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ മഴവില്‍ക്കാവടി എന്ന സിനിമയിലെ രംഗങ്ങളോടൊപ്പം ചേര്‍ത്താണ് വീഡിയോ പുറത്തിറക്കിയിട്ടുള്ളത്.

ജയറാമും കുഞ്ചാക്കോ ബോബനും നായകന്മാരാകുന്ന 
'പഞ്ചവര്‍ണ്ണതത്ത' എന്ന ചിത്രത്തിന് വേണ്ടിയാണ് ജയറാം മൊട്ടയടിച്ചത്. മിമിക്രി കലാകാരനും അഭിനേതാവും അവതാരകനുമായ രമേഷ് പിഷാരടി സ്വന്തമായി നിര്‍മ്മിക്കുന്ന സിനിമയാണിത്. മൊട്ടയടിച്ച് കുടവയറൊക്കെയായിട്ടുള്ള ജയറാമിന്റെ ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു.

ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ ഞെട്ടുമെന്ന് പറഞ്ഞാണ് പിഷാരടി ഈ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഞെട്ടണം പ്ലീസ് എന്നും താരം കുറിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com