പാര്‍വതി മലയാളത്തില്‍ പിറന്ന ഉണ്ണിയാര്‍ച്ച; കസബയിലെ സംഭാഷണങ്ങള്‍ സാംസ്‌കാരിക കേരളത്തോട് ചെയ്തത് ക്രിമിനല്‍ കുറ്റം - വൈശാഖന്‍ 

കസബയിലെ സംവിധായകനെയും നടനെയും ചോദ്യം ചെയ്യുന്നതിന് പകരം പാര്‍വതിയെ സമൂഹം ചോദ്യം ചെയ്യുന്നത് ശരിയല്ല 
പാര്‍വതി മലയാളത്തില്‍ പിറന്ന ഉണ്ണിയാര്‍ച്ച; കസബയിലെ സംഭാഷണങ്ങള്‍ സാംസ്‌കാരിക കേരളത്തോട് ചെയ്തത് ക്രിമിനല്‍ കുറ്റം - വൈശാഖന്‍ 

മമ്മൂട്ടി നായകനായ മലയാള ചിത്രം കസബയിലെ സംഭാഷണത്തെ വിമര്‍ശിച്ച് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍. കസബയിലെ സംഭാഷണങ്ങള്‍ രചിച്ച വ്യക്തി സാംസ്‌കാരിക കേരളത്തോട് ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നാണ് വൈശാഖന്‍ അഭിപ്രായപ്പെട്ടത്. കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യ സമ്മേളനം ഉദ്ഘാടനംചെയ്തുകൊണ്ട് പ്രസംഗിച്ചപ്പോഴാണ് വൈശാഖന്‍ കസബ വിഷയത്തിലെ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

കസബയ്‌ക്കെതിരെ ധൈര്യപൂര്‍വ്വം പ്രതികരിച്ച നടി പാര്‍വതി മലയാളത്തില്‍ പിറന്ന ഉണ്ണിയാര്‍ച്ചയാണെന്നും കസബയിലെ സംവിധായകനെയും നടനെയും ചോദ്യം ചെയ്യുന്നതിന് പകരം പാര്‍വതിയെ സമൂഹം ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

മലയാളിയുടെ സംസ്‌കാരത്തെ രൂപവത്കരിക്കുന്നത് സാഹിത്യമാണെന്നും പുതിയ കാലഘട്ടത്തിലെ ജാതി-മത വര്‍ഗീയതയ്‌ക്കെതിരെ സാഹിത്യം പ്രതിരോധമാക്കണമെന്നും വൈശാഖന്‍ പറഞ്ഞു. താരാരാധന മാനസീകരോഗമാണെന്നു പറഞ്ഞ അദ്ദേഹം ഇക്കൂട്ടര്‍ ചിന്തയെ പണയംവയ്ക്കുകയാണെന്നും പറഞ്ഞു. സമൂഹത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന സാംസ്‌കാരിക അപചയത്തെ നേരിടാന്‍ സാഹിത്യം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com