കേരള മുഖ്യമന്ത്രിയാകാന്‍ കൊതിച്ച് മമ്മൂട്ടി 

ആദ്യമായി ഒരു മലയാള സിനിമയില്‍ മുഖ്യമന്ത്രിയായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് മമ്മൂട്ടി
കേരള മുഖ്യമന്ത്രിയാകാന്‍ കൊതിച്ച് മമ്മൂട്ടി 

27വര്‍ഷം മുന്‍പ് നയം വ്യക്തമാക്കുന്നു എന്ന സിനിമയിലാണ് മമ്മൂട്ടി അവസാനമായി ഒരു മന്ത്രയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ വീണ്ടും മന്ത്രിയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇത്തവണ വെറും മന്ത്രിയല്ല കേരള മുഖ്യമന്ത്രിയായി തന്നെയാണ് സൂപ്പര്‍താരം എത്തുന്നത്. ബോബി-സഞ്ജയ് തിരക്കഥ എഴുതുന്ന സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്നത്. 

ചിത്രം പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണെന്നും മമ്മൂട്ടി സിനിമയില്‍ മുഖ്യമന്ത്രിയുടെ കഥാപാത്രമായാണ് എത്തുന്നതെന്നും തിരകഥാകൃത്ത് സഞ്ജയ് പറയുന്നു. മമ്മൂട്ടി നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് തുടങ്ങാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ മമ്മൂട്ടിക്ക് വളരെയധികം ഇഷ്ടപ്പെട്ടെന്നും ആദ്യമായി ഒരു മലയാള സിനിമയില്‍ മുഖ്യമന്ത്രിയായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് അദ്ദേഹമെന്നും ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് പറയുന്നു. തമിഴ് ചിത്രം മക്കള്‍ ആച്ചിയിലാണ് ഇതിന് മുന്‍പ് മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ എത്തിയത്. 

മമ്മൂട്ടി ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയ്യാറായില്ലായിരുന്നെങ്കില്‍ ഈ ചിത്രം തന്നെ വേണ്ടെന്നുവയ്ക്കുമായിരുന്നെന്ന് സന്തോഷ് പറഞ്ഞു. കേരളം പോലൊരു സംസ്ഥാനത്തെ മുഖ്യമന്ത്രി എങ്ങനെയായിരിക്കണം എന്ന സന്ദേശം നല്‍കുന്ന കഥാപാത്രമായതിനാല്‍ തന്നെ മമ്മൂട്ടിയെ പോലൊരാളെ തന്നെ ആ വേഷം ചെയ്യാന്‍ ഞങ്ങള്‍ക്ക് വേണമായിരുന്നു. മന്ത്രിയുടെ രാഷ്ട്രീയ ചായ്‌വോ കൊടിയുടെ നിറമോ ചിത്രത്തില്‍ ചര്‍ച്ചചെയ്യുന്നില്ലെന്നും ഇത്തരം കാര്യങ്ങളെ മറികടന്ന് ജനങ്ങളുടെ നേതാവായി മുഖ്യമന്ത്രി നില്‍ക്കണം എന്നാണ് ചിത്രം പറഞ്ഞുവയ്ക്കുന്നതെന്നും സന്തോഷ് പറയുന്നു. 

മമ്മൂട്ടിയോടൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനിവാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com