'തന്റെ  മേക്ക്ഓവറിന് പ്രചോദനമായത് മോഹന്‍ലാല്‍'; ലാലിന്റെ ഒടിയന്‍ ലുക്കിനെ പ്രശംസിച്ച് അനുഷ്‌ക ഷെട്ടി

'തന്റെ ഈ പ്രയത്‌നത്തിന് പിന്നില്‍ മോഹന്‍ലാലും പ്രചോദനമായെന്ന് തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനുഷ്‌ക പറഞ്ഞു'
'തന്റെ  മേക്ക്ഓവറിന് പ്രചോദനമായത് മോഹന്‍ലാല്‍'; ലാലിന്റെ ഒടിയന്‍ ലുക്കിനെ പ്രശംസിച്ച് അനുഷ്‌ക ഷെട്ടി

മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്ക് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് മലയാളികള്‍. കഥാപാത്രത്തിന്റെ പൂര്‍ണ്ണതക്കായി ഏതറ്റം വരെ പോകാനുമുള്ള മോഹന്‍ലാലിന്റെ അര്‍പ്പണമനോഭാവത്തിന് നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. മലയാള സിനിമലോകത്തിന് മാത്രമല്ല തെന്നിന്ത്യന്‍ താരങ്ങള്‍ക്കും അദ്ദേഹം വലിയ പ്രചോദനമായിരിക്കുകയാണ്. തെന്നിന്ത്യന്‍ സുന്ദരി അനുഷ്‌ക ഷെട്ടിയാണ് മോഹന്‍ലാലിന്റെ രൂപമാറ്റത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 

പുതിയ സിനിമയായ ഭാഗമതിക്കു വേണ്ടി അനുഷ്‌ക വലിയ മേക്ക്ഓവറാണ് വരുത്തിയത്. തന്റെ ഈ പ്രയത്‌നത്തിന് പിന്നില്‍ മോഹന്‍ലാലും പ്രചോദനമായെന്ന് തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനുഷ്‌ക പറഞ്ഞു. ഭാഗമതിയില്‍ കഥാപാത്രത്തിനായി നടി സൈസ് സീറോ ആക്കിയിരുന്നു. 

'ഒരുപാട് പേര്‍ തനിക്ക് പ്രചോദനമായിട്ടുണ്ട്. ഹിന്ദിയില്‍ ആമിര്‍ ഖാന്‍, തെലുങ്കില്‍ പ്രഭാസ്, തമിഴില്‍ വിക്രം, മലയാളത്തില്‍ മോഹന്‍ലാല്‍ എന്നിവരാണ്. മോഹന്‍ലാല്‍ നടത്തിയ മേക്ക് ഓവര്‍ പറയാതെ വയ്യ.അദ്ദേഹത്തിന് 56 കഴിഞ്ഞെന്നാണ് എന്റെ അറിവ്, ഈ പ്രായത്തിലും ഒരു യുവനടന്‍ മാത്രം ചെയ്യാന്‍ സാധ്യതയുള്ള എല്ലാ റിസ്‌കും എടത്തു. അദ്ദേഹം വിസ്മയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.' അനുഷ്‌ക പറഞ്ഞു. മോഹന്‍ലാലിന്റെ രൂപമാറ്റം കണ്ടിട്ടില്ലെന്ന് അവതാരിക പറഞ്ഞപ്പോള്‍ എന്തായാലും കാണണമെന്നും നടി  വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com