ആ രംഗത്തില്‍ എന്താണ് തെറ്റ്? വിവാദമുണ്ടാക്കുന്നവര്‍ അതൊന്നും കാണാത്തത് എന്താണ്?; വിമര്‍ശകര്‍ക്കെതിരേ കസബയിലെ വിവാദ രംഗത്തിലെ നായിക

'എല്ലാവര്‍ക്കും ഉള്ളതുപോലെ കസബയിലെ രാജന്‍ സക്കറിയക്കും ദുസ്വഭാവങ്ങളുണ്ട്. അത് മനസിലാക്കിയാല്‍ ആ സിനിമയ്‌ക്കോ രംഗത്തിനോ കുഴപ്പമുണ്ടെന്നു തോന്നില്ല' 
ആ രംഗത്തില്‍ എന്താണ് തെറ്റ്? വിവാദമുണ്ടാക്കുന്നവര്‍ അതൊന്നും കാണാത്തത് എന്താണ്?; വിമര്‍ശകര്‍ക്കെതിരേ കസബയിലെ വിവാദ രംഗത്തിലെ നായിക

പാര്‍വതിയുടെ പ്രതികരണത്തോടെ വിവാദമായിരിക്കുകയാണ് കസബയിലെ പൊലീസ് സ്റ്റേഷന്‍ സീന്‍. എന്നാല്‍ വിമര്‍ശിക്കാനും മാത്രം എന്താണ് ആ രംഗത്തിലുള്ളതെന്നാണ് കസബയില്‍ പൊലീസുകാരിയായെത്തിയ ജ്യോതി ചോദിക്കുന്നത്. ഉത്തരാഖണ്ഡ് സ്വദേശിയായതിനാല്‍ തനിക്ക് മലയാളം അറിയില്ലെന്നും എന്നാല്‍ ഇവിടെ നടക്കുന്നതെന്താണെന്ന് സുഹൃത്തുക്കള്‍ വഴി അറിഞ്ഞെന്നും അവര്‍ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ചിത്രത്തിലെ രംഗങ്ങള്‍ സ്ത്രീവിരുദ്ധമാണോ അല്ലയോ എന്നതല്ല പ്രശ്‌നമെന്നും ഇതെല്ലാം സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളാണെന്നും ജ്യോതി പറഞ്ഞു. ഒരു അഭിനേതാവ് പോസിറ്റീവ് റോളുകളും നെഗറ്റീവ് റോളുകളും ചെയ്യണം. അത്തരത്തിലുള്ള അനുഭവങ്ങള്‍ നിരവധി പേര്‍ക്കുണ്ടായിട്ടുണ്ടാകും. സിനിമയില്‍ നല്ലത് മാത്രം തിരഞ്ഞുപിടിച്ചല്ലല്ലോ കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു. എല്ലാവര്‍ക്കും ഉള്ളതുപോലെ കസബയിലെ രാജന്‍ സക്കറിയക്കും ദുസ്വഭാവങ്ങളുണ്ട്. അത് മനസിലാക്കിയാല്‍ ആ സിനിമയ്‌ക്കോ രംഗത്തിനോ കുഴപ്പമുണ്ടെന്നു തോന്നില്ല. 

ആ രംഗത്തില്‍ അഭിനയിക്കാന്‍ തനിക്ക് ബുദ്ധിമുട്ട് തോന്നിയില്ല. ആ രംഗത്തില്‍  മമ്മൂക്കയും താനും കഥാപാത്രങ്ങളാണ്, ഞങ്ങളുടെ വ്യക്തിജീവിതവുമായി യാതൊരു ബന്ധവുമില്ലെന്നും ജ്യോതി കൂട്ടിച്ചേര്‍ത്തു. നിരവധി ബോളിവുഡ് സിനിമകളില്‍ സൂപ്പര്‍സ്റ്റാറുകള്‍ ഇത്തരത്തിലുള്ള റോളുകള്‍ ചെയ്തിട്ടുണ്ട്. വിവാദമുണ്ടാക്കുന്നവര്‍ അതൊന്നും കാണാത്തത് എന്താണെന്നും നടി ചോദിച്ചു. വിമര്‍ശകര്‍ എന്ത് അടിസ്ഥാനത്തിലാണ് വിമര്‍ശിക്കുന്നത്. സമൂഹത്തില്‍ നടക്കുന്ന നല്ലതും ചീത്തയും സിനിമയില്‍ വരും അത് സഹിഷ്ണുതയോടെ കാണണമെന്നും ജ്യോതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com