ഹാര്‍വി വെയ്ന്‍സ്റ്റീനിനെ യുവാവ് മുഖത്തടിച്ചു; ആ സ്ത്രീകളോട് എന്താണ് ചെയ്തത് എന്ന് ചോദിച്ചുകൊണ്ടായിരുന്നു ആക്രമണം

ഹോളിവുഡിലെ പ്രമുഖനായ നിര്‍മാതാവിനെതിരേ ലൈംഗിക ആരോപണവുമായി പ്രമുഖ നായികമാര്‍ ഉള്‍പ്പെടെ നിരവധിപേരാണ് രംഗത്തെത്തിയത്
ഹാര്‍വി വെയ്ന്‍സ്റ്റീനിനെ യുവാവ് മുഖത്തടിച്ചു; ആ സ്ത്രീകളോട് എന്താണ് ചെയ്തത് എന്ന് ചോദിച്ചുകൊണ്ടായിരുന്നു ആക്രമണം


 
ലൈംഗിക ആരോപണം നേരിടുന്ന ഹാര്‍വി വെയ്ന്‍സ്റ്റീനിന് നേരെ യുവാവിന്റെ ആക്രമണം. ഭക്ഷണം കഴിക്കാന്‍ എറിസോണയിലെ പാരഡൈസ് വാലി റസ്റ്റോറന്റില്‍ എത്തിയപ്പോഴാണ് ഒരാള്‍ വെയ്ന്‍സ്റ്റീനിന്റെ മുഖത്ത് അടിക്കുകയായിരുന്നു. ഹോളിവുഡിലെ പ്രമുഖനായ നിര്‍മാതാവിനെതിരേ ലൈംഗിക ആരോപണവുമായി പ്രമുഖ നായികമാര്‍ ഉള്‍പ്പെടെ നിരവധിപേരാണ് രംഗത്തെത്തിയത്. 

സ്‌കോട്ട്‌സ്‌ഡെയ്‌ലിലെ സാന്‍ക്ച്വറി കാമല്‍ബാക്ക് മൗണ്ടെയ്ന്‍ റിസോര്‍ട്ടിലെ എലമന്റ് റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു നിര്‍മാതാവ്. ഈ സമയത്ത് അദ്ദേഹത്തിന് അടുത്തേക്ക് രണ്ട് പേര്‍ എത്തി. ഇതില്‍ ഒരാള്‍ ചീത്ത വിളിച്ചുകൊണ്ട് വെയ്ന്‍സ്റ്റെയ്‌നിന്റെ മുഖത്ത് അടിക്കുകയായിരുന്നു. നിങ്ങള്‍ എന്ത് വൃത്തികെട്ടവനാണ്, എന്താണ് ആ സ്ത്രീകളോട് ചെയ്തത് എന്ന് പറഞ്ഞുകൊണ്ടാണ് രണ്ട് പ്രാവശ്യം മുഖത്തടിച്ചത്.

വെയ്ന്‍സ്റ്റെയിന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഫോട്ടോ എടുക്കാന്‍ അനുവാദം ചോദിച്ചു. എന്നാല്‍ വെയ്ന്‍സ്റ്റീന്‍ നിഷേധിച്ചു. ഭക്ഷണം കഴിച്ചതിന് ശേഷം ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ഫോട്ടോ എടുക്കാനായി വന്നയാള്‍ വെയ്ന്‍സ്റ്റീനിനെ തല്ലുകയായിരുന്നെന്ന് ടിഎംഇസഡ് റിപ്പോര്‍്ട്ട് ചെയ്തു. എന്നാല്‍ ടിഎംഇസഡില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ തെറ്റുണ്ടെന്ന്് പറഞ്ഞുകൊണ്ട് വെയ്ന്‍സ്റ്റീനുമായി ബന്ധപ്പെട്ടവര്‍ പ്രസ്താവനയിക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com