യൂറോപ്യന്‍ മാതൃകയില്‍ മണാലിയില്‍ കങ്കണയുടെ പുതിയ ബംഗ്ലാവ്, ചിത്രങ്ങള്‍ കാണാം 

കങ്കണ തനിക്കുകന്നെ തല്‍കിയ പുതുവര്‍ഷ സമ്മാനം കാണൂ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുള്ളത്
യൂറോപ്യന്‍ മാതൃകയില്‍ മണാലിയില്‍ കങ്കണയുടെ പുതിയ ബംഗ്ലാവ്, ചിത്രങ്ങള്‍ കാണാം 

കഴിഞ്ഞ വര്‍ഷം ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ മുബൈയിലെ ഫഌറ്റിനെകുറിച്ചായിരുന്നു ചര്‍ച്ചകളെങ്കില്‍ ഈ വര്‍ഷത്തേ വിഷയം താരത്തിന്റെ മണാലിയിലെ പുതുപുത്തന്‍ ബംഗ്ലാവാണ്. മലനിരകള്‍ക്കിടയില്‍ യൂറോപ്യന്‍ മാതൃകയിലാണ് കങ്കണയുടെ ബംഗ്ലാവ്. പുറത്തുവന്നിടിടുള്ള ചിത്രങ്ങളിലൊന്നില്‍ മഞ്ഞില്‍ മൂടി നില്‍ക്കുന്ന രീതിയിലും ബംഗ്ലാവ് കാണാന്‍ കഴിയും. 

ടീം കങ്കണ റണാവത്ത് എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. കങ്കണ തനിക്കുകന്നെ തല്‍കിയ പുതുവര്‍ഷ സമ്മാനം കാണൂ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുള്ളത്. 

ഡുസൈനര്‍ ശഹ്നാം ഗുപ്തയാണ് കങ്കണയുടെ പുതിയ ബംഗ്ലാവ് ഡിസൈന്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 30കോടിയാണ് ഇതിനായി ചിലവാക്കിയിട്ടുള്ളത്. കങ്കണയുടെ ബോളിവുഡ് ചിത്രം ക്വീനിന്റെ വിജയത്തിന് ശേഷം 10 കോടി രൂപ നല്‍കിയാണ് കങ്കണ തന്റെ ജന്മസ്ഥലമായ മണാലിയില്‍ ഈ സ്ഥലം സ്വന്തമാക്കിയതെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വീണ്ടുമൊരു 20കോടി രൂപ ചിലവാക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നതിനായി കങ്കണതന്നെ നേരിട്ട് പല തവണ ഇവിടെ എത്തിയിട്ടുമുണ്ട്. 

എട്ട് ബെഡ്‌റൂമുകളും അവയ്‌ക്കെല്ലാം ബാല്‍ക്കണികളും നല്‍കിയിട്ടുള്ള ബംഗ്ലാവിന്റെ ഡിസൈനില്‍ ജിമ്മിനും യോഗയിക്കും പ്രത്യേക മുറികള്‍ നല്‍കിയിട്ടുള്ളതും കാണാനാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com