സൂപ്പര്‍താര ചിത്രങ്ങളിലെ കാഴ്ചവസ്തുവാകാന്‍ താത്പര്യമില്ല: ബോളിവുഡ് നടി സെറീന്‍ ഖാന്‍

സൂപ്പര്‍താരങ്ങളുടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളില്‍ പേരിനൊരു നായികയാകുന്നതിനേക്കാള്‍ ചെറിയ ചിത്രങ്ങളില്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ഇഷ്ടം 
സൂപ്പര്‍താര ചിത്രങ്ങളിലെ കാഴ്ചവസ്തുവാകാന്‍ താത്പര്യമില്ല: ബോളിവുഡ് നടി സെറീന്‍ ഖാന്‍

സൂപ്പര്‍താരങ്ങളുടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളില്‍ പേരിനൊരു നായികയാകുന്നതിനേക്കാള്‍ ചെറിയ ചിത്രങ്ങളില്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് ബോളിവുഡ് താരം സെറീന്‍ ഖാന്‍. ഒരു വലിയ നടനൊപ്പം സിനിമയില്‍ വെറും കാഴ്ചവസ്തുവായ് വന്നു പോകുന്നതിനേക്കാള്‍ കാമ്പുള്ള വേഷങ്ങള്‍ അവതരിപ്പിക്കാനാണ് താത്പര്യം. താന്‍ ഒരു സിനിമയെ വിലയിരുത്തുന്നത് അതിന്‍ അഭിനയിക്കുന്ന നടന്റെ സ്റ്റാര്‍ വാല്യൂ നോക്കിയല്ലെന്നും സെറീന്‍ പറഞ്ഞു. കരിയറിന്റെ തുടക്കത്തിന്‍ ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ തനിക്ക കരിയറില്‍ ഗുണം ചെയ്തില്ലെന്നും സെറീന്‍ കൂട്ടിച്ചേര്‍ക്കുന്നു.

വീര്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ സെറീന്‍ ഹൗസ്ഫുള്‍ 2 പോലെയുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. എന്നാല്‍ പിന്നീട് ഹേറ്റ് സ്റ്റോറി 3, അക്‌സര്‍ 2 പോലുള്ള ചെറിയ ചിത്രങ്ങളാണ് താരം തിരഞ്ഞെടുത്തത്. 1921 എന്ന സെറീന്റെ വരാനിരിക്കുന്ന ചിത്രവും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്. 

ഹൗസ്ഫുള്‍ വലിയ താരനിരയുള്ള ഒരു ചിത്രമായിരുന്നു. നാല് നായികമാരില്‍ ഒരാളായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ ആ കഥാപാത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല. റെഡിയില്‍ ഒരു ഗാനരംഗത്ത് മാത്രമാണ് ഞാന്‍ ഉണ്ടായിരുന്നത്. വീര്‍ ഏത് നടിയും സ്വപ്‌നം കാണുന്ന ഒരു തുടക്കം തന്നെയായിരുന്നു പക്ഷെ ആ ചിത്രത്തിന് അത്ര പ്രാധാന്യം ലഭിക്കാതെപോയി- സെറീന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com