നെഗറ്റീവ് പബ്ലിസിറ്റി മാത്രം ഇഷ്ടപ്പെടുന്ന മഞ്ഞ പത്രങ്ങള്‍ ശ്രീജിത്തിന് വേണ്ടിയുള്ള പോരാട്ടം കണ്ടില്ല; ജൂഡ് ആന്റണി ജോസഫ്

ഇന്ന് അതേ ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ ഒരു സഹോദരന് വേണ്ടിയുള്ള പോരാട്ടം. ഒരു പത്രത്തിലും ഒരു വരി പോലും കണ്ടില്ല
 നെഗറ്റീവ് പബ്ലിസിറ്റി മാത്രം ഇഷ്ടപ്പെടുന്ന മഞ്ഞ പത്രങ്ങള്‍ ശ്രീജിത്തിന് വേണ്ടിയുള്ള പോരാട്ടം കണ്ടില്ല; ജൂഡ് ആന്റണി ജോസഫ്


ഹോദരന്റെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയ കൂട്ടായ്മ എത്തിയതിന് പിന്നാലെ പത്രങ്ങളെ വിമര്‍ശിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. 'ഫെയ്‌സ്ബൂക്കില്‍ കൂട്ടത്തല്ല്'. ഒരു പ്രമുഖ പത്രത്തില്‍ ബോര്‍ഡര്‍ ഉള്ള കോളം വാര്‍ത്തയുടെ ഹെഡിങ് ആയിരുന്നു.കൂടെ പച്ചത്തെറിയുടെ നവീകരിച്ച സാരവും. ഇന്ന് അതേ ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ ഒരു സഹോദരന് വേണ്ടിയുള്ള പോരാട്ടം. ഒരു പത്രത്തിലും ഒരു വരി പോലും കണ്ടില്ല. നെഗറ്റീവ് പബ്ലിസിറ്റി മാത്രം ഇഷ്ടപ്പെടുന്ന മഞ്ഞ പത്രങ്ങള്‍. ത്ഫൂ, എന്നാണ് ജൂഡ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 

ശ്രീജിത്തിന്റെ സമരം 760 ദിവസങ്ങള്‍ പിന്നിട്ടത് മാധ്യമങ്ങള്‍ പ്രധാന്യത്തോടെ വാര്‍ത്ത കൊടുത്തിരുന്നു. അതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രീജിത്തിന് വേണ്ടി ക്യാമ്പയിന്‍ ആരംഭിച്ചത് എന്നിരിക്കെയാണ് പത്രങ്ങളെ വിമര്‍ശിച്ച് ജൂഡ് രംഗത്ത് വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com