'പുലിവാല്‍ കല്യാണത്തിലെ അഭിനയം കണ്ടാല്‍ പെറ്റതള്ള സഹിക്കൂല്ല, ഭയങ്കര ബോറാണ്'; പഴയ സിനിമകളിലെ അഭിനയത്തെ വിമര്‍ശിച്ചത് ജയസൂര്യ

തന്റെ ആദ്യ സിനിമകളിലെ അഭിനയം മോശമായിരുന്നെന്നു വിളിച്ചുപറയാന്‍ ധൈര്യം കാണിച്ചിരിക്കുകയാണ് അദ്ദേഹം
'പുലിവാല്‍ കല്യാണത്തിലെ അഭിനയം കണ്ടാല്‍ പെറ്റതള്ള സഹിക്കൂല്ല, ഭയങ്കര ബോറാണ്'; പഴയ സിനിമകളിലെ അഭിനയത്തെ വിമര്‍ശിച്ചത് ജയസൂര്യ

ലയാള സിനിമ ലോകത്തെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് ജയസൂര്യ. പുണ്യാളനും ആടുമെല്ലാം വലിയ വിജയം നേടിയതോടെ ജയസൂര്യയുടെ താരമൂല്യവും വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ അതിന്റെ തലക്കനമൊന്നും അദ്ദേഹത്തിനില്ല. തന്റെ ആദ്യ സിനിമകളിലെ അഭിനയം മോശമായിരുന്നെന്നു വിളിച്ചുപറയാന്‍ ധൈര്യം കാണിച്ചിരിക്കുകയാണ് അദ്ദേഹം. പുലിവാല്‍ കല്യാണം എന്ന സിനിമയിലെ തന്റെ അഭിനയം കണ്ടാല്‍ പെറ്റതള്ള സഹിക്കില്ലെന്നാണ് ജയസൂര്യ പറയുന്നത്. 

പുലിവാല്‍ കല്യാണമൊക്കെ ഇപ്പോ കാണുമ്പോള്‍ എനിക്കറിയാം, അതിലെ കരച്ചിലൊന്നും പെറ്റതള്ള സഹിക്കൂല്ല, ഭയങ്കര ബോറാണ്.- ജയസൂര്യ പറഞ്ഞു. സിനിമയില്‍ കത്ത് വായിച്ച് സങ്കടപ്പെടുന്ന സീനുണ്ട്. ഈ സീന്‍ എടുത്തതിന് ശേഷം ഷാഫിക്ക പറഞ്ഞത് മുഖത്ത് ഒന്നും വന്നില്ലെന്നാണ്. പഴയ കാലത്തെ അഭിനയ നിലവാരം വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഗൃഹലക്ഷ്മി സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികളോട് സംസാരിക്കുകയായിരുന്നു ജയസൂര്യ. 

സിനിമ മേഖലയില്‍ വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും അത് ഹീറോയിന്‍സ് പറയുന്നതല്ലെ എന്നുമാണ് നടന്‍ പറഞ്ഞത്. സിനിമ സെറ്റുകളില്‍ വെച്ചുണ്ടായ അപകടങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com