'പോപ്‌കോണ്‍ കഴിച്ചു കഴിഞ്ഞോ മാഡം'; ശ്രീജിത്തിനെ പിന്തുണച്ച പാര്‍വതിയുടെ പോസ്റ്റില്‍ മിനിട്ടുകള്‍ക്കുള്ളില്‍ ആക്രമണം

അശ്ലീല ചുവയുള്ള പരാമര്‍ശങ്ങളോടെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ മിനിട്ടുകള്‍ക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്നത്. 
'പോപ്‌കോണ്‍ കഴിച്ചു കഴിഞ്ഞോ മാഡം'; ശ്രീജിത്തിനെ പിന്തുണച്ച പാര്‍വതിയുടെ പോസ്റ്റില്‍ മിനിട്ടുകള്‍ക്കുള്ളില്‍ ആക്രമണം

സഹോദരരന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരമിരിക്കുന്ന ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട നടി പാര്‍വതിക്ക് നേരെ വീണ്ടും സൈബര്‍ ആക്രമണം. അശ്ലീല ചുവയുള്ള പരാമര്‍ശങ്ങളോടെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ മിനിട്ടുകള്‍ക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്നത്. 

'അവനും അവളും ഒരേ നാട്ടില്‍ നീതി തേടിയവര്‍.അവള്‍ വീട്ടിലിരുന്നു പോപ്‌കോണ്‍ തിന്നു നീതിതേടിയപ്പോള്‍ ഭരണ കൂടം ഉണര്‍ന്നു പ്രവര്‍ത്തിച്ചു.എന്നാല്‍ അവന്‍ തെരുവില്‍ പട്ടിണികിടന്ന് നീതിതേടിയപ്പോള്‍ ഭരണകൂടം ഉറക്കം നടിച്ചു.ഇതാണ് സാധാരണക്കാരും പ്രമുഖരും തമ്മിലുള്ള വത്യാസം' എന്ന ട്രോള്‍ പേജുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട പോസ്റ്റ് ആണ് പാര്‍വതിയുടെ പോസ്റ്റിന് താഴെ ഇവര്‍ ഇടുന്നത്.

പാര്‍വതിയുടെ പരാതിയില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച സംസ്ഥാന സര്‍ക്കാര്‍ ശ്രീജിത്തിനെ കണ്ടില്ലെന്ന് നടിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം. ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ പതിനായിരങ്ങള്‍ പങ്കെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com