ബാഹുബലിക്കൊപ്പം നില്‍ക്കും മാമാങ്കത്തിലെ ഗ്രാഫിക്‌സ്

യഥാര്‍ത്ഥത്തില്‍ ചിത്രീകരിക്കുന്ന രംഗങ്ങളും ഗ്രാഫിക്‌സും തമ്മില്‍ സംയോജിപ്പിക്കുന്നതുതന്നെയാണ് മാമാങ്കത്തില്‍ മുന്നിലുള്ള വെല്ലുവിളി
ബാഹുബലിക്കൊപ്പം നില്‍ക്കും മാമാങ്കത്തിലെ ഗ്രാഫിക്‌സ്

ഇന്ത്യന്‍ സിനിമാരംഗത്തെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ ഗ്രാഫിക്‌സ് ഒരുക്കിയ കമാല്‍ കണ്ണന്‍ മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാകുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമുയരുന്നു. ആരാധകരുടെ പ്രതീക്ഷയെ അടിവരയിടുകയാണ് കമാല്‍ കണ്ണന്റെ വാക്കുകള്‍. മാമാങ്കത്തിലെ വിഎഫ്എക്‌സുകള്‍ ബാഹുബലിക്കൊപ്പം നില്‍ക്കുന്നവ തന്നെയായിരിക്കുമെന്നാണ് കമാല്‍ പറയുന്നത്. 

യഥാര്‍ത്ഥത്തില്‍ ചിത്രീകരിക്കുന്ന രംഗങ്ങളും ഗ്രാഫിക്‌സും തമ്മില്‍ സംയോജിപ്പിക്കുന്നതുതന്നെയാണ് മാമാങ്കത്തില്‍ മുന്നിലുള്ള വെല്ലുവിളിയെന്ന് കമാല്‍ പറയുന്നു ഈ രണ്ട് രംഗങ്ങളും തമ്മിലുള്ള വ്യത്യാസം പ്രേക്ഷകര്‍ക്ക് മനസിലാകാത്ത രീതിയിലാവണം അത് ചെയ്യാന്‍. ബാഹുബലിയില്‍ വളരെയധികം പണം ചിലവാക്കി ചെയ്ത ചില രംഗങ്ങള്‍ പ്രതീക്ഷിച്ച ശ്രദ്ധ നേടാതിരുന്നപ്പോള്‍ താരതമ്യേന എളുപ്പം ചെയ്ത പല രംഗങ്ങളും വളരെയധികം പ്രശംസ പിടിച്ചുപറ്റയിരുന്നു. അതുകൊണ്ട് ബഡ്ജറ്റ് എന്നത് ഗ്രാഫിക്‌സിന്റെ മികവ് നിര്‍ണയിക്കുന്നതില്‍ ഒരു ഘടകമല്ല. മാമാങ്കത്തിലെ വിഎഫ്എക്‌സുകള്‍ ബാഹുബലിക്കൊപ്പം നില്‍ക്കുന്നവ തന്നെയായിരിക്കും, കമാല്‍ പറഞ്ഞു.

ആക്ഷന്‍ രംഗങ്ങള്‍ക്ക് പുറമേ പ്രേക്ഷകരുമായി വളരെയധികം ആത്മബന്ധം സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്ന ശക്തമായ കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്നും മലയാളത്തില്‍ ചിത്രീകരിക്കുന്ന സിനിമയായതിനാല്‍ തന്നെ ചിത്രത്തില്‍ പരമാവധി സ്വാഭാവികത നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും കമാല്‍ പറഞ്ഞു.

മഹാഭാരതം ഉള്‍പ്പെടെ നിരവധി വമ്പന്‍ സിനിമകള്‍ 2018ല്‍ പ്രഖ്യാപിച്ചിട്ടുള്ളതില്‍ മാമാങ്കത്തിന്റെ ചിത്രീകരണമാണ് ആദ്യം ആരംഭിക്കുക. ഫെബ്രുവരി 10ന് ചിത്രീകരണത്തിന് തുടക്കം കുറിയ്ക്കുമെങ്കിലും മെയ് മാസത്തോടെ മാത്രമേ പൂര്‍ണ്ണതോതിലുള്ള നിര്‍മാണം ആരംഭിക്കൂ.  17-ാം നൂറ്റാണ്ടിലെ സാമോറിന്‍ ഭരണാധികാരികളെ കീഴ്‌പെടുത്താന്‍ പോരാളികളായി നിന്ന ചാവേറുകള്‍ എന്ന് വിളിച്ചിരുന്ന ഒരു വിഭാഗം ആളുകളുടെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നവാഗതനായ സജീവ് പിള്ള രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകള്‍ കേരളവും കര്‍ണാടകവുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com