സ്ത്രീ സംഘടനയും പ്രവര്‍ത്തനങ്ങളും സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങരുത്: മൈഥിലി

സംഘടനയെന്നത് നല്ലതുതന്നെയാണ്. പക്ഷെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ മാത്രമായി പോകരുതെന്നും അതിന് പുറത്തുള്ള ജീവിതത്തിലേക്കും കൂടി അത് പടര്‍ത്തണം
സ്ത്രീ സംഘടനയും പ്രവര്‍ത്തനങ്ങളും സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങരുത്: മൈഥിലി

കൊച്ചി: സിനിമയിലെ വനിതാ കുട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ പരോക്ഷ വിമര്‍ശനവുമായി നടി മൈഥിലി.സ്ത്രീ സംഘടനയും പരിപാടികളും സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങരുത്. സംഘടനയെന്നത് നല്ലതുതന്നെയാണ്. പക്ഷെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ മാത്രമായി പോകരുതെന്നും അതിന് പുറത്തുള്ള ജീവിതത്തിലേക്കും കൂടി അത് പടര്‍ത്തണം. എങ്കില്‍ മാത്രമെ അതിന്റെ ഗുണം സ്ത്രീകള്‍ക്ക് ലഭിക്കുകയുള്ളുവെന്ന് മൈഥിലി കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ മാത്രമല്ല, അതിനുപുറത്തും തനിക്ക് നല്ല പണി കിട്ടിയിട്ടുണ്ട്. പലതും പണി കിട്ടിയശേഷമാണ് മനസിലായതെന്നും അത് വ്യക്തിപരമായി ഉള്‍ക്കൊളളാന്‍ കഴിഞ്ഞെങ്കിലും തന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വലിയ വിഷമതകള്‍ ഉണ്ടാക്കിയെന്നും നടി പറഞ്ഞു.തനിക്ക് യാതൊരു ബന്ധമില്ലാത്ത കേസുകളില്‍ പോലും ചില മാധ്യമങ്ങള്‍ തന്നെ വലിച്ചിഴയ്ക്കുകയാണ്. ഇതുകൊണ്ട് എന്താണ് അവര്‍ നേടുന്നതെന്ന് അറിയില്ലെന്നും മൈഥിലി പറഞ്ഞു.

എനിക്ക് മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത് സിനിമക്ക് പുറത്താണെന്നും അത് തന്റെ തെറ്റ് കൊണ്ട് പറ്റിയതാണെന്നും മൈഥിലി പറയുന്നു. ചതിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും എല്ലാ പെണ്‍കുട്ടികള്‍ക്കും സംഭവിക്കാന്‍ സാധ്യതയുള്ളതാണെന്നും ചിലര്‍ നമ്മളെ മനപൂര്‍വം കുടുക്കികളയുമെന്നും നടി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com