ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്തിന്റെ ടീസര്‍: പൂര്‍ണ്ണ നഗ്നയായി മിയ മാല്‍കോവ

സിഗ്മണ്ട് ഫ്രോയിഡ്, മെര്‍ലിന്‍ മണ്‍റോ തുടങ്ങിയവരുടെ സെക്‌സിനെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ടീസറില്‍ മിയയെ മാത്രമെ അവതരിപ്പിച്ചിട്ടുള്ളു.
ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്തിന്റെ ടീസര്‍: പൂര്‍ണ്ണ നഗ്നയായി മിയ മാല്‍കോവ

വിവാദ സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രം ഗോഡ്, സെക്‌സ്, ട്രൂത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അമേരിക്കന്‍ പോണ്‍സ്റ്റാര്‍ മിയ മാല്‍കോവയെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം ലൈംഗികതയുടെ പുതിയ തലങ്ങള്‍ പ്രേഷകര്‍ക്കു വേണ്ടി കാഴ്ചവയ്ക്കുന്നു.

സിഗ്മണ്ട് ഫ്രോയിഡ്, മെര്‍ലിന്‍ മണ്‍റോ തുടങ്ങിയവരുടെ സെക്‌സിനെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ടീസറില്‍ മിയയെ മാത്രമെ അവതരിപ്പിച്ചിട്ടുള്ളു. പ്രണയത്തിന്റെ ഉദ്ഭവവും ടെന്‍ഷന്റെ പുറം തള്ളലിനും വേണ്ട ശരിയായ മരുന്ന് ലൈംഗികത മാത്രമാണെന്നുള്ള സന്ദേശവും ട്രയിലറിന്റെ ഭാഗമാക്കിയിട്ടുണ്ട്. ജനുവരി 26ന് ചിത്രം തിയേറ്ററുകളിലെത്തും.

യൂറോപ്പിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഇതിന്റെ പോസ്റ്റര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മിയ ട്വീറ്റ് ടെയ്തിരുന്നു. ഒരു ഇന്ത്യന്‍ സംവിധായകനൊപ്പം വര്‍ക്ക് ചെയ്തതിന്റെ എക്‌സൈറ്റ്‌മെന്റ് മറച്ചുവയ്ക്കാതെ മിയ ട്വിറ്ററില്‍ വാചാലയായിട്ടുണ്ടായിരുന്നു. സണ്ണി ലിയോണിനുശേഷം ഒരു ഇന്ത്യന്‍ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുന്ന രണ്ടാമത്തെ പോണ്‍ സ്റ്റാറാണ് താനെന്ന് മിയ ഇതിനു മുമ്പ് ട്വീറ്റ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com