മലയാളത്തിന്റെ നിത്യഹരിതനായകന്റെ ഓര്‍മ്മകള്‍ക്ക് 29 ആണ്ട് ; ഓര്‍മ്മചിത്രങ്ങളിലൂടെ

725 ചിത്രങ്ങളിലാണ് നസീര്‍ നായകനായത്.  130 ചിത്രങ്ങളിലാണ് ഷീലയുടെ നായകനായത്.
മലയാളത്തിന്റെ നിത്യഹരിതനായകന്റെ ഓര്‍മ്മകള്‍ക്ക് 29 ആണ്ട് ; ഓര്‍മ്മചിത്രങ്ങളിലൂടെ

മലയാള സിനിമയുടെ യശസ്സ് ലോകസിനിമാ വേദികളില്‍ തങ്ക ലിപികള്‍ കൊണ്ട് എഴുതിചേര്‍ത്ത നടന്‍ പ്രേംനസീറിന്റെ ഓര്‍മ്മകള്‍ക്ക് 29 ആണ്ട്. നിത്യഹരിത നായകനെന്ന വിളിപ്പേര് കരസ്ഥമാക്കിയ നസീര്‍, നിരവധി റെക്കോഡുകളും സ്വന്തം പേരില്‍ ചേര്‍ത്തിരുന്നു. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി എന്ന ഗിന്നസ് ലോകറെക്കോഡ് ഇന്നും നസീറിന് സ്വന്തം. 725 ചിത്രങ്ങളിലാണ് നസീര്‍ നായകനായത്. 

ഒരുനായികക്കൊപ്പം ഏറ്റവും കൂടുതല്‍ ചിത്രമെന്ന റെക്കോഡും നസീറിനാണ്. 130 ചിത്രങ്ങളിലാണ് ഷീലയുടെ നായകനായത്. 80 നായികമാര്‍ക്കൊപ്പം അഭിനയിച്ചു, 1979 ല്‍ 41 ചിത്രങ്ങളില്‍ നായകനായി, ഒരുവര്‍ഷം ഏറ്റവും കൂടുതല്‍ നായകനായി അഭിനയിച്ചു എന്നീ റെക്കോഡുകളും നസീറിനാണ്. 

നസീര്‍ കുടുംബത്തോടൊപ്പം
നസീര്‍ കുടുംബത്തോടൊപ്പം

ചിറയിന്‍കീഴ് ആക്കോട് ഷാഹുല്‍ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായി 1929 ഡിസംബര്‍ 16നാണ് പ്രേം നസീറിന്റെ ജനനം. അബ്ദുല്‍ ഖാദര്‍ എന്ന പേര് മാറ്റി പ്രേം നസീര്‍ എന്ന് പുനര്‍നാമകരണം നടത്തിയത് തിക്കുറിശ്ശി സുകുമാരന്‍ നായരായിരുന്നു. 1952 ല്‍ മരുമകളിലൂടെയായിരുന്നു സിനിമാപ്രവേശം. 1980 വരെ മലയാളസിനിമയിലെ സുന്ദരനായകനായി നസീര്‍ തിളങ്ങി. 1989 ജനുവരി 16നാണ്,  അഭ്രപാളിയിലെ വേഷങ്ങള്‍ ബാക്കിയാക്കി പ്രേംനസീര്‍ ഓര്‍മ്മയായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com