അപ്പു തനിക്ക് മകനെപ്പോലെ; ആദിക്ക് വിജയാശംസയുമായി മമ്മൂട്ടി

അപ്പു തനിക്ക് മകനെപ്പോലെ; ആദിക്ക് വിജയാശംസയുമായി മമ്മൂട്ടി


കൊച്ചി: പ്രണവിനും മോഹന്‍ലാലിനും ആദി ചിത്രത്തിനും ആശംസകളുമായി മമ്മൂട്ടി. മലയാള സിനിമയിലേക്ക് കാലെടുത്തുവയ്ക്കുന്ന അപ്പുവിന് എല്ലാ ആശംസകളും നേരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

സിനിമാലോകത്തേക്ക് കാലെടുത്തുവയ്ക്കുന്ന ഞങ്ങളുടെ പ്രിയ അപ്പുവിന് എല്ലാ ആശംസകളും. ഞങ്ങളുടെ കണ്‍മുന്നില്‍ വളര്‍ന്ന അവന്‍ മക്കളിലൊരാളെപ്പോലെയാണ്. നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ അവനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആദിക്കും അപ്പുവിനും അവന്റെ മാതാപിതാക്കളായ ലാലിനും സുചിയ്ക്കും എല്ലാ ആശംസകളും.'മമ്മൂട്ടി പറഞ്ഞു.

നേരത്തെ മോഹന്‍ലാലും കുടുംബവും മമ്മൂട്ടിയുടെ വീട്ടിലെത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇന്നലെ വൈകിട്ടാണ് മോഹന്‍ലാലും ഭാര്യ സുചിത്രയും മകന്‍ പ്രണവും മമ്മൂട്ടിയുടെ വീട്ടിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com