മമ്മൂട്ടിയുടെ കയ്യിലിരിക്കുന്ന ആ കുഞ്ഞ് ദുല്‍ഖറല്ല: വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്

എറണാകുളത്ത് ഒരു ഷോപ് ഉദ്ഘാടനത്തിനായി മമ്മൂട്ടി എത്തിയപ്പോള്‍ കുഞ്ഞായിരിക്കുന്ന തന്നെ എടുപ്പിച്ച് ഉമ്മ പകര്‍ത്തിച്ചതാണ് ഈ ഫോട്ടോയെന്നും യുവാവ് പറയുന്നു.
നിഖില്‍ ഇഖ്ബാല്‍
നിഖില്‍ ഇഖ്ബാല്‍

ണിക്കൂറുകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രമായിരുന്നു 'കുഞ്ഞു ഡിക്യുവിനെ എടുത്തു നില്‍ക്കുന്ന മമ്മൂട്ടി' എന്ന പേരില്‍ പ്രചരിക്കുന്ന ഒരു ഫോട്ടോ. മമ്മൂട്ടിയുടെ യും ദുല്‍ഖറിന്റെയും ഒരു ആരാധകന്‍ തന്നെയാണ് ഈ ചിത്രം ട്വീറ്റ് ചെയ്തത്. 'വാപ്പച്ചിയുടെ മകന്‍ ദുല്‍ഖര്‍. ഇരുവരെയും ഒരുമിച്ച് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നു' എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ആരാധകന്റെ ട്വീറ്റ്.

ഒരു കൈയ്യില്‍ സിഗരറ്റുമായി മമ്മൂട്ടി ഒരു കുഞ്ഞിനെ ഒക്കത്ത് എടുത്ത് നില്‍ക്കുന്ന ഫോട്ടോ അല്‍പസമയത്തിനുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വയറാലിത്തുടങ്ങിയിരുന്നു. പല ഓണ്‍ലൈന്‍ മീഡിയകളും ഈ ചിത്രം വാര്‍ത്തയാക്കുകയുമുണ്ടായി. 

എന്നാല്‍ അല്‍പ സമയത്തിനകം 'ആ കുട്ടി താനല്ലെന്ന് വെളിപ്പെടുത്തി' ഈ ട്വീറ്റിന് മറുപടിയുമായി ദുല്‍ഖര്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് ചിത്രത്തിലുള്ള യഥാര്‍ത്ഥ കുട്ടി താനാണെന്ന് വ്യക്തമാക്കിക്കൊണ്ട് നിഖില്‍ ഇഖ്ബാല്‍ എന്ന യുവാവ് ഫേസ്ബുക്കിലൂടെ രംഗത്തെത്തുന്നത്. എറണാകുളത്ത് ഒരു ഷോപ് ഉദ്ഘാടനത്തിനായി മമ്മൂട്ടി എത്തിയപ്പോള്‍ കുഞ്ഞായിരിക്കുന്ന തന്നെ എടുപ്പിച്ച് ഉമ്മ പകര്‍ത്തിച്ചതാണ് ഈ ഫോട്ടോയെന്നും യുവാവ് പറയുന്നു.

നിഖില്‍ ഇക്ബാല്‍ എന്ന എന്നെ, ഒരു വയസ്സുള്ളപ്പോള്‍ 'മമ്മുട്ടി' എടുത്ത ഫോട്ടോ എന്ന പേരില്‍ 2012 ല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത തന്റെ ചിത്രവും അദ്ദേഹം വീണ്ടും ഷെയര്‍ ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com