അല്ലു അര്‍ജുന്റെ 'നാ പേരു സൂര്യ'യ്ക്ക് 23.75 കോടി രൂപയുടെ സാറ്റലൈറ്റ് റൈറ്റ്; റിലീസിന് മുന്‍പേ ചിത്രം സൂപ്പര്‍ ഹിറ്റ്

മലയാളിയായ അനു ഇമ്മാനുവല്‍ നായികയായി എത്തുന്ന ചിത്രത്തിന്റെ റിലീസ് ഏപ്രില്‍ 27 നാണ്
അല്ലു അര്‍ജുന്റെ 'നാ പേരു സൂര്യ'യ്ക്ക് 23.75 കോടി രൂപയുടെ സാറ്റലൈറ്റ് റൈറ്റ്; റിലീസിന് മുന്‍പേ ചിത്രം സൂപ്പര്‍ ഹിറ്റ്

തെലുങ്കു സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ 'നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ' എന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയത് 23.75 കോടി രൂപയ്ക്ക്. വളരെ പ്രശസ്തമായ സ്വകാര്യ സാറ്റലൈറ്റ് ചാനലാണ് ഹിന്ദിയിലേക്ക് മൊഴിമാറ്റിയ പതിപ്പിന്റെ അവകാശം ഉള്‍പ്പടെയുള്ള ടെലിവിഷന്‍, ഡിജിറ്റല്‍ അവകാശം റെക്കോഡ് തുകയ്ക്ക് വാങ്ങിയത്. മലയാളിയായ അനു ഇമ്മാനുവല്‍ നായികയായി എത്തുന്ന ചിത്രത്തിന്റെ റിലീസ് ഏപ്രില്‍ 27 നാണ്.

അല്ലു അര്‍ജുന്റെ പ്രശസ്തിയും ചാനലിന് വടക്കേ ഇന്ത്യയിലും ആന്ധ്ര, തെലുങ്ക് മേഖലകളിലുമുള്ള പ്രചാരവുമാണ് ഇത്ര വലിയ തുകയ്ക്ക് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കാന്‍ കാരണമായതെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഇത് കൂടാതെ അല്ലു അര്‍ജുന്റെ സറൈനോഡ്, ദുവ്വാഡ ജഗന്നാദം എന്നീ സിനിമകളുടെ വിജയവും സാറ്റലൈറ്റ് വില ഉയരാന്‍ കാരണമായി. സറൈനോട് എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് യൂട്യൂബില്‍ ഒരു മില്യണില്‍ അധികം പേരാണ് കണ്ടത്. ഇതില്‍ നിന്നു തന്നെ അല്ലുവിനുള്ള പ്രശസ്തി മനസിലാക്കാം. 

നാ പേരു സൂര്യയുടെ മലയാളം പതിപ്പിന്റെ അവകാശം നേരത്തെ വിറ്റുപോയിരുന്നു. വക്കന്‍താം വംസി സംവിധാനം ചെയ്യുന്ന ചിത്രം രാമലക്ഷ്മി ക്രിയേഷന്‍സിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. നാ പേര് സൂര്യയുടെ സാറ്റലൈറ്റ് അവകാശം ഉയര്‍ന്ന വിലക്ക് വളരെ നേരത്തെ വിറ്റുപോയതോടെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com