ന്യൂഡിന് സെന്‍സര്‍ ബോര്‍ഡിന്റെ കയ്യടി; കട്ടുകളില്ലാതെ പ്രദര്‍ശനാനുമതി

രവി ജാദവ് സംവിധാനം ചെയ്ത ന്യൂഡിന് ഒരു കട്ട് പോലും ഇല്ലാതെയാണ് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചിരിക്കുന്നത്. 
ന്യൂഡിന് സെന്‍സര്‍ ബോര്‍ഡിന്റെ കയ്യടി; കട്ടുകളില്ലാതെ പ്രദര്‍ശനാനുമതി

ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡ് അനുമതിയില്ലാതിരുന്നതിനെ തുടര്‍ന്ന് രാജ്യാന്തര ചലച്ചിത്ര മേളകളില്‍ നിന്ന് ഒഴിവാക്കിയ മറാത്ത ചിത്രം ന്യൂഡിന് പ്രദര്‍ശനാനുമതി. രവി ജാദവ് സംവിധാനം ചെയ്ത ന്യൂഡിന് ഒരു കട്ട് പോലും ഇല്ലാതെയാണ് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചിരിക്കുന്നത്. 

ബോളിവുഡ് താരം വിദ്യാ ബാലന്‍ ഉള്‍പ്പെടുന്ന സെന്‍സര്‍ ബോര്‍ഡിന്റെ സ്‌പെഷ്യല്‍ ജ്യൂറിയാണ് ന്യൂഡിന്റെ പ്രദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. 

പ്രദര്‍ശനാനുമതിക്കായി ജ്യൂറിയുടെ മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രം കണ്ടതിനുശേഷം ബോര്‍ഡിലുള്ള എല്ലാവരും എഴുന്നേറ്റ് നിന്ന് ന്യൂഡ് അണിയറ പ്രവര്‍ത്തകരെ അനുമോദിച്ചുവെന്നാണ് സംവിധായകനായ രവി ജാദവ് പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com