ദിവസവും രണ്ടായിരം ആളുകളെങ്കിലും ഒപ്പം നിന്ന് ഫോട്ടോ എടുക്കാറുണ്ട്, ഉള്ളിന്റെയുള്ളില്‍ ഞാനത് ആസ്വദിക്കുന്നു : ജയസൂര്യ 

സെല്‍ഫിക്ക് പോസ് ചെയ്ത് കഷ്ടെപ്പെടുമല്ലോ എന്ന് കൂട്ടുകാരൊക്കെ ചോദിക്കാറുണ്ട്. പക്ഷെ ഉള്ളിന്റെയുള്ളില്‍ ഞാനതെല്ലാം ആസ്വദിക്കുന്നു.
ദിവസവും രണ്ടായിരം ആളുകളെങ്കിലും ഒപ്പം നിന്ന് ഫോട്ടോ എടുക്കാറുണ്ട്, ഉള്ളിന്റെയുള്ളില്‍ ഞാനത് ആസ്വദിക്കുന്നു : ജയസൂര്യ 

സ്റ്റാര്‍ഡം തലയ്ക്ക്പിടിച്ചിട്ടില്ലെന്നും താരപദവിയും സെലിബ്രിറ്റി ജാഡയുമൊക്കെയായാല്‍ സ്വാതന്ത്ര്യം നഷ്ടമാകുമെന്നും നടന്‍ ജയസൂര്യ. മക്കളുമായി പുറത്തുപോകാറുണ്ടെന്നും വൈകുനേരങ്ങളില്‍ തട്ടുകടയില്‍ പോയി ഭക്ഷണം കഴിക്കാറുണ്ടെന്നും പറഞ്ഞ താരം തനിക്കരികിലെത്തുന്ന ആളുകളോട് സംസാരിക്കുന്നതും ഫോട്ടോ എടുക്കുന്നതും വളരെയധികം ആസ്വദിക്കുന്ന കാര്യങ്ങളാണെന്നും കൂട്ടിച്ചേര്‍ത്തു.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്ന് തൃപ്പൂണിത്തുറ അമ്പലത്തിലെ പൂരമാണെന്നും മറ്റെല്ലാ ജോലികളും മാറ്റിവെച്ച് ഉല്‍സവത്തിന്റെ എട്ട് ദിവസങ്ങളിലും അവിടെ എത്താറുണ്ടെന്നും ജയസൂര്യ പറഞ്ഞു. ലക്ഷകണക്കിന് ആളുകള്‍ എത്തുന്ന ഉല്‍സവത്തിന് ദിവസവും ഏകദേശം രണ്ടായിരം ആളുകളെങ്കിലും ഒപ്പം നിന്ന് ഫോട്ടോ എടുക്കാറുണ്ടെന്നും താരം പറഞ്ഞു. ' ഉല്‍സവപ്പറമ്പിലെ തിരക്കിനിടയില്‍ സെല്‍ഫിക്ക് പോസ് ചെയ്ത് കഷ്ടെപ്പെടുമല്ലോ എന്ന് കൂട്ടുകാരൊക്കെ ചോദിക്കാറുണ്ട്. പക്ഷെ ഉള്ളിന്റെയുള്ളില്‍ ഞാനതെല്ലാം ആസ്വദിക്കുന്നു. താരമാണെന്ന് വിചാരിച്ചു മസിലു പിടിച്ചിരുന്നാല്‍ ഈ സന്തോഷമൊക്കെ എങ്ങനെ അനുഭവിക്കും', ജയസൂര്യ ചോദിക്കുന്നു. 

വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ നര്‍ത്തകിയും ഡബ്‌സ്മാഷ് താരവുമായി ശ്രദ്ധനേടിയ സൗഭാഗ്യ വെങ്കിടേഷിഷിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജയസൂര്യ. താരപദവിയുടെ ജീഡകളില്ലാതെ സിംപിളായി നില്‍ക്കുന്നത് മാര്‍ക്കറ്റിംഗ് തന്ത്രമാണോ എന്നായിരുന്നു സൗഭാഗ്യയുടെ ചോദ്യം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com