സിനിമ പ്രമോഷനൊന്നും എന്നെ കിട്ടില്ല; പ്രണവ് മോഹന്‍ലാല്‍ ഹിമാലയത്തിലേക്ക്‌

പ്രമോഷനും ആദിയുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളിലും താനുണ്ടാകില്ലെന്ന് സിനിമയുടെ സെറ്റില്‍ വെച്ചുതന്നെ പ്രണവ് വ്യക്തമാക്കിയിരുന്നു
സിനിമ പ്രമോഷനൊന്നും എന്നെ കിട്ടില്ല; പ്രണവ് മോഹന്‍ലാല്‍ ഹിമാലയത്തിലേക്ക്‌

ആദി റിലീസിന്  ഒരുങ്ങി നില്‍ക്കവെ സിനിമയുടെ പ്രമോഷന് വേണ്ടി പ്രണവ് മോഹന്‍ലാല്‍ ടെലിവിഷന്‍, റേഡിയോ ഷോകളില്‍ നിറയുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. ആദിയുടെ പ്രമോഷന് വേണ്ടിയുള്ള പരിപാടികളിലൊന്നും പ്രണവിന്റെ സാന്നിധ്യമുണ്ടാകില്ല. സംവിധായകന്‍ ജിത്തു ജോസഫ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

ഹിമാലയത്തിലേക്കാണ് പ്രണവിന്റെ യാത്രയെന്നും ജിത്തു ജോസഫ് വെളിപ്പെടുത്തുന്നു. പ്രമോഷനും ആദിയുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളിലും താനുണ്ടാകില്ലെന്ന് സിനിമയുടെ സെറ്റില്‍ വെച്ചുതന്നെ പ്രണവ് വ്യക്തമാക്കിയിരുന്നുവെന്നും ജിത്തു ജോസഫ് പറഞ്ഞു. 

ആദിയുടെ ടീസര്‍ കണ്ട് ആക്ഷന്‍ മൂവി പ്രതീക്ഷിച്ചെത്തുന്നവര്‍ തീയറ്ററിലെത്തുമ്പോള്‍ നിരാശരാകേണ്ടി വരും. ആദിയിലെ ആക്ഷനുകള്‍ റിയലിസ്റ്റിക്കാണ്. മാസ് സിനിമകളിലേതില്‍ നിങ്ങള്‍ക്ക് മുന്നിലേക്കെത്തുന്ന സ്റ്റണ്ടുകളൊന്നും ആദിയില്‍ ഇടംപിടിച്ചിട്ടില്ല. കുടുംബ ബന്ധത്തിലൂന്നിയാണ് ആദിയുടെ കഥ സഞ്ചരിക്കുന്നതെന്നും ജിത്തു ജോസഫ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com