ടോവിനോയുടെ ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനവുമായി മറഡോണ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

താരത്തിനുള്ള ജന്മദിന സമ്മാനമായിട്ടായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ടോവിനോയ്ക്ക് കൈമാറിയത്
ടോവിനോയുടെ ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനവുമായി മറഡോണ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

യുവാക്കളുടെ ഹരമായിക്കൊണ്ടിരിക്കുന്ന ടോവിനോതോമസിന്റെ
 29-ാം ജന്മദിനത്തോടനുബന്ധിച്ച് പുതിയ ചിത്രമായ മറഡോണയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു. അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചതിന് ശേഷമായിരുന്നു പോസ്റ്റര്‍ പുറത്തിറക്കിയത്. താരത്തിനുള്ള ജന്മദിന സമ്മാനമായിട്ടായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ടോവിനോയ്ക്ക് കൈമാറിയത്. 

ഭാര്യയുടെ സാന്നിധ്യത്തിലായിരുന്നു ടോവിനോ കേക്ക് മുറിച്ചത്. ആഘോഷം ഫേയ്‌സ്ബുക്ക് ലൈവായി ആരാധകരിലേക്കെത്തിക്കാനും അദ്ദേഹം മറന്നില്ല. ലൈവിലൂടെ അണിയറ പ്രവര്‍ത്തകരെ എല്ലാവരേയും പരിജയപ്പെടുത്താനും താരം മറന്നില്ല. 

നവാഗതനായ വിഷ്ണു നാരായണന്‍ ഒരുക്കുന്ന മറഡോണയില്‍ ശരണ്യ ആര്‍ നായര്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായാണ് എത്തുന്നത്. എസ്. വിനോദ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ദീപക്. ഡി മേനോനാണ്. തമിഴ് സ്റ്റാര്‍ ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടര്‍ ബാര്‍ ഫിലിമാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com