ദുല്‍ഖര്‍ ബോളിവുഡില്‍ തിരക്കിലാണ്, രണ്ടാം ചിത്രത്തില്‍ നായിക സോനം കപൂര്‍ 

അനൂജ ചൗഹാന്റെ ദി സോയാ ഫാക്ടര്‍ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ നായകനാകുന്നത്
ദുല്‍ഖര്‍ ബോളിവുഡില്‍ തിരക്കിലാണ്, രണ്ടാം ചിത്രത്തില്‍ നായിക സോനം കപൂര്‍ 

മലയാളത്തിന്റെ യുവ താരം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക്. അനൂജ ചൗഹാന്റെ 'ദി സോയാ ഫാക്ടര്‍' അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ നായകനാകുന്നത്. സോനം കപൂറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. ഇതോടെ ബോളിവുഡിലെ ദുല്‍ഖറിന്റെ രണ്ടാമത്തെ ചിത്രത്തിനാണ് കരാര്‍ ആയിരിക്കുന്നത്. റോണി സ്‌ക്രൂവാലയുടെ കര്‍വാന്‍ എന്ന ഇര്‍ഫാന്‍ ഖാന്‍ ചിത്രമാണ് ബോളിവുഡില്‍ പുറത്തിറങ്ങുന്ന ദുല്‍ഖറിന്റെ ആദ്യ സിനിമ. 

ചിത്രത്തില്‍ ദുല്‍ഖറിന്റെത് വളരെ മികച്ച കഥാപാത്രമാണെന്നും ദുല്‍ഖറിന്‍ തിരക്കഥ ഇഷ്ടപ്പെട്ടുമെന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എന്നാല്‍ ദുല്‍ഖര്‍ ഔദ്യോഗികമായി കരാര്‍ ഒപ്പിട്ടിട്ടില്ല. നോവലിലെ സോയ എന്ന കഥാപാത്രമായാണ് സോനം കപൂര്‍ എത്തുന്നത്. ചിത്രത്തിന്റെ ഭാഗമാണെന്ന കാര്യം സോനം തന്റെ ട്വിറ്റര്‍ പേജിലൂടെ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ചിത്രത്തിലെ അഭിനേതാക്കളെ തിരുമാനിച്ചുകൊണ്ടിരിക്കുകയാണെന്നും ഉടന്‍ തന്നെ ആരെല്ലാമാണ് ചിത്രത്തില്‍ ഉണ്ടാവുക എന്ന് അറിയിക്കാന്‍ കഴിയുമെന്നും ചിത്രത്തില്‍ സഹ നിര്‍മാതാവ് രുചാ പത്തക് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com