'മാധവിക്കുട്ടിയെ അങ്ങനെ വിളിക്കരുത്'; ആമിയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ചര്‍ച്ചകളെ വിമര്‍ശിച്ച് ശ്രീബാല

കട്ടി കണ്ണട വെച്ച് ചുവന്ന വട്ടപ്പൊട്ടും കുത്തിയുള്ള മഞ്ജു വാര്യരെ ആമിയുടെ ട്രെയ്‌ലറില്‍ കണ്ടതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ വര്‍ധിച്ചു
'മാധവിക്കുട്ടിയെ അങ്ങനെ വിളിക്കരുത്'; ആമിയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ചര്‍ച്ചകളെ വിമര്‍ശിച്ച് ശ്രീബാല

മാധവിക്കുട്ടിയെക്കുറിച്ചുള്ള കമലിന്റെ സിനിമ മലയാളികളുടെ പ്രീയപ്പെട്ട എഴുത്തുകാരിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ്. കട്ടി കണ്ണട വെച്ച് ചുവന്ന വട്ടപ്പൊട്ടും കുത്തിയുള്ള മഞ്ജു വാര്യരെ ആമിയുടെ ട്രെയ്‌ലറില്‍ കണ്ടതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ വര്‍ധിച്ചു. ആമി, കമല, മാധവിക്കുട്ടി എന്നീ വിളികള്‍ക്ക് പുറമേ ബഹുമാനം കൂട്ടി മാധവിക്കുട്ടിയമ്മ എന്നുള്ള വിളികളും ചര്‍ച്ചയില്‍ ഉയരുന്നുണ്ട്. എന്നാല്‍ ഇത്തരം സംബോധനയ്‌ക്കെതിരേ രംഗത്തു വന്നിരിക്കുകയാണ് സംവിധായക ശ്രീബാല കെ മേനോന്‍. 

ദയവു ചെയ്ത് അവരെ മാധവിക്കുട്ടിയമ്മ എന്നു വിളിക്കരുതെന്നും അമ്മ കൂട്ടിയുള്ള വിളി മാധവിക്കുട്ടി ഇഷ്ടപ്പെട്ടിരുന്നില്ലെന്നും തന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെ ശ്രീബാല വ്യക്തമാക്കി. ആമി, കമല, മാധവിക്കുട്ടി, കമല സുരയ്യ, ആമിയോപ്പു, കമലേടത്തി തുടങ്ങിയ വിളികളേ അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നുള്ളൂ. മാധവിയമ്മ, മാധവിക്കുട്ടിയമ്മ തുടങ്ങിയ വിളികള്‍ ചര്‍ച്ചകളിലും ഫേസ് ബുക്ക് പോസ്റ്റുകളിലും കണ്ട് സഹിക്കാതെയാണ് ഈ കുറിപ്പ് എഴുതുന്നതെന്നും മാധവിക്കുട്ടിയുടെ എന്തും ചെയ്യാന്‍ മടിക്കാത്ത ആരാധിക പറഞ്ഞു. 

ശ്രീബാലയുടെ ഫേയ്‌സ്ബുക് പോസ്റ്റ്

സിനിമക്കാരുടേയും, ആമി എന്ന സിനിമയുടെ പശ്ചാത്തലത്തില്‍ മാധവിക്കുട്ടിയെപ്പറ്റി ആദ്യമായി ചര്‍ച്ച ചെയ്യുന്നവരുടേയും ശ്രദ്ധയ്ക്ക്,

ദയവ് ചെയ്ത് അവരെ മാധവിക്കുട്ടിയമ്മ എന്ന് വിളിക്കരുത്. അവരുടെ അമ്മയുടെ പേരാണ് ബാലാമണിയമ്മ. അവരെയാണ് അമ്മ ചേര്‍ത്ത് എല്ലാവരും സംബോധന ചെയ്തിരുന്നത്. അമ്മ ചേര്‍ത്തുള്ള സംബോധന മാധവിക്കുട്ടി ഇഷ്ടപ്പെട്ടിരുന്നില്ല. ആമി, കമല, മാധവിക്കുട്ടി, കമല സുരയ്യ, ആമിയോപ്പു, കമലേടത്തി തുടങ്ങിയ വിളികളേ അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നുള്ളൂ. മാധവിയമ്മ, മാധവിക്കുട്ടിയമ്മ തുടങ്ങിയ വിളികള്‍ ചര്‍ച്ചകളിലും ഫേസ് ബുക്ക് പോസ്റ്റുകളിലും കണ്ട് സഹിക്കാതെയാണ് ഈ കുറിപ്പ്. അവര്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത ആ വിളി ഒഴിവാക്കാന്‍ അപേക്ഷിക്കുന്നു.

എന്ന്
മാധവിക്കുട്ടിയുടെ 'എന്തും ചെയ്യാന്‍ മടിക്കാത്ത ആരാധിക'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com