വൃത്തി കെട്ടതും അശ്ലീലവും; ടാറ്റൂ പതിച്ചവര്‍ക്ക് ചൈനീസ് ടെലിവിഷനില്‍ വിലക്ക് 

ഹിപ്‌ഹോപ് സംസ്‌കാരവും ടാറ്റൂകളും ചൈനീസ് ടെലിവിഷനില്‍ നിന്ന് നിരോധിച്ചു. രിപാടികളില്‍ ടാറ്റു ഉള്ള താരങ്ങളെയും ഹിപ്പ് ഹോപ്പ് സംസ്‌കാരവും ഉള്‍പ്പെടുത്തരുതെന്നാണ് നിര്‍ദ്ദേശം
വൃത്തി കെട്ടതും അശ്ലീലവും; ടാറ്റൂ പതിച്ചവര്‍ക്ക് ചൈനീസ് ടെലിവിഷനില്‍ വിലക്ക് 

ഹിപ്‌ഹോപ് സംസ്‌കാരവും ടാറ്റൂകളും ചൈനീസ് ടെലിവിഷനില്‍ നിന്ന് നിരോധിച്ചു. രാജ്യത്തെ ഉന്നത മാധ്യമ റെഗുലേറ്ററായ ദി സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് പ്രസ്, പബ്ലിക്കേഷന്‍, റേഡിയോ, ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഓഫ് ദി പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന (എസ്എപിപിആര്‍എഫ്റ്റി)യാണ് ടാറ്റു ഉള്ള താരങ്ങളെയും ഹിപ് ഹോപ് സംസ്‌കാരവും പ്രോത്സാഹിപ്പിക്കരുതെന്ന തീരുമാനം അറിയിച്ചത്. പരിപാടികളില്‍ ടാറ്റു ഉള്ള താരങ്ങളെയും ഹിപ്പ് ഹോപ്പ് സംസ്‌കാരവും ഉള്‍പ്പെടുത്തരുതെന്നായിരുന്നു നിര്‍ദ്ദേശം. 
 
എസ്എപിപിആര്‍എഫ്റ്റി ഡയറക്ടര്‍ ഗാവോ ചാങ്ക്‌ലി നാല് നിര്‍ദ്ദേശങ്ങളാണ് സൂചിപ്പിച്ചിട്ടുള്ളത്. നിര്‍ദേശങ്ങള്‍ ഇവയാണ്,

  • പാര്‍ട്ടിയുടെ ധാര്‍മികതയോടും നിലപാടിനോടും യോജിക്കാത്തവരും ഉന്നതമായ ധാര്‍മികത ഇല്ലാത്തവരുമായ നടീനടന്മാരെ ഉപയോഗിക്കരുത്.
  • കലാഭിരുചിയില്ലാത്തവരും അശ്ലീലവും അപരിഷ്‌കൃതവുമായ പ്രവൃത്തികള്‍ ചെയ്യുന്നവരുമായ താരങ്ങളെ ഉപയോഗിക്കരുത്.
  • ആദര്‍ശപരമായി നിലവാരമില്ലാത്ത താരങ്ങളെ ഉപയോഗിക്കരുത്.
  • അധാര്‍മികപ്രവൃത്തികളിലും വിവാദങ്ങളിലും ഉള്‍പ്പെട്ട താരങ്ങളെ ഉപയോഗിക്കരുത്.

ചൈനയിലെ പ്രമുഖ റാപ്പര്‍ ആയ ഗായ്‌യെ പ്രശസ്ത മത്സര പരിപാടിയായ സിംഗറില്‍ നിന്ന് വിലക്കിയതിന് പിന്നാലെയാണ് പുതിയ നിര്‍ദ്ദേശം വന്നിരിക്കുന്നത്. വിലക്കിന് പിന്നാലെ ചാനലിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നിന്ന് ഗായ്‌യുടെ ക്ലിപ്പുകളും നീക്കിയിരുന്നു. മറ്റൊരു പ്രമുഖ റാപ്പര്‍ ആയ വാങ് ഹാഒയ്ക്ക് മാപ്പു പറയേണ്ട സാഹചര്യവും അടുത്തിടെ ഉണ്ടായിരുന്നു. ക്രിസ്മസിനോടനുബന്ധിച്ച് അദ്ദേഹം തയ്യാറാക്കിയ റാപ്പില്‍ മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നതരത്തിലും സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുമുള്ള ഉള്ളടക്കമുണ്ടായിരുന്നെന്ന് ചൂണ്ടികാട്ടിയതാണ് മാപ്പു പറയേണ്ട സാഹചര്യത്തിലേക്കെത്തിച്ചത്. 

എന്നാല്‍ ഈ വിലക്കുകള്‍ക്കെതിരെ ചൈനയിലെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. എസ്എപിപിആര്‍എഫ്റ്റിയ്ക്ക് വിലകുറഞ്ഞത് എന്ന വിശദീകരണം നല്‍കുന്ന ഇവര്‍ അസോസിയേഷന് ചൈനയിലെ ഹിപ്പ് ഹോപ്പ് ഗായകര്‍ക്ക് അവസരം ലഭിക്കുന്നതില്‍ താത്പര്യമില്ലെന്ന് ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com