ഡിക്യു ഫാന്‍സിന് ഹിന്ദിയില്‍ നിന്നൊരു സന്തോഷ വാര്‍ത്ത; ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ദുല്‍ഖറിനൊപ്പം മിഥില പാല്‍ക്കറും ഇര്‍ഫാന്‍ ഖാനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ഡിക്യു ഫാന്‍സിന് ഹിന്ദിയില്‍ നിന്നൊരു സന്തോഷ വാര്‍ത്ത; ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രമായ കാര്‍വാന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂണ്‍ ഒന്നിനാണ് ചിത്രം തീയറ്ററില്‍ എത്തുക. ദുല്‍ഖറിനൊപ്പം മിഥില പാല്‍ക്കറും ഇര്‍ഫാന്‍ ഖാനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

സിനിമയില്‍ ദുല്‍ഖര്‍ ബാംഗ്ലൂര്‍കാരനായാണെത്തുന്നത്. കേരളത്തിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളെന്നാണ് സൂചന. ഊട്ടി, കൊച്ചി എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കാര്‍വാന്‍ ഒരു കോമഡി ട്രാവല്‍ സിനിമയാണെന്നാണ് പറയപ്പെടുന്നത്. യാത്രയ്ക്കിടെ രണ്ട് അജ്ഞാതര്‍ കണ്ടുമുട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ് സിനിമ പോകുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ വെബ് സീരിയലായ ഗേള്‍ ഇന്‍ ദി സിറ്റി, ലിറ്റില്‍ തിങ്‌സ് എന്നിവയിലൂടെ പ്രശസ്തയായ മറാത്തി നടി മിഥിലയുടെ ആദ്യ ബോളിവുഡ് ചിത്രമാണിത്. 

നവാഗതനായ ആകര്‍ഷ് ഖൂറാന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ  നിര്‍മാണം നടത്തുന്നത് റോണി സ്‌ക്രൂവാലയാണ്. ദുല്‍ഖര്‍ ചെയ്യുന്ന കഥാപാത്രത്തിന് പകരമായി അഭിഷേക് ബച്ചനെയാണ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് പല കാരണങ്ങള്‍ കൊണ്ട് നറുക്ക് ദുല്‍ഖറിന് വീഴുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com