'അച്ഛന് പക്ഷാഘാതമല്ല'; ശ്രീനിവാസന്റെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് വിനീത് 

'അച്ഛന് പക്ഷാഘാതമല്ല'; ശ്രീനിവാസന്റെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് വിനീത് 

പക്ഷാഘാതത്തെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്

കൊച്ചി: പക്ഷാഘാതത്തെ തുടര്‍ന്നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുള്ള വാര്‍ത്തകള്‍ തള്ളി മകന്‍ വിനീത് ശ്രീനിവാസന്‍ രംഗത്തെത്തി. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനാലാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് തന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു. ഇന്ന് ഒരു ദിവസം ഇവിടെ തുടര്‍ന്ന് നാളെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്റ്റര്‍ അറിയിച്ചിരിക്കുന്നതെന്ന് വിനീത് വ്യക്തമാക്കി. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നതായും അദ്ദേഹം കുറിച്ചു. 

പക്ഷാഘാതത്തെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. ഇന്നലെയാണ് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ശ്രീനിവാസനെ പ്രവേശിപ്പിച്ചത്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടാനില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com