ആദിയില്‍ പ്രണവിനൊപ്പം മോഹന്‍ലാലും അഭിനയിക്കുന്നോ?

ആദിയില്‍ പ്രണവിനൊപ്പം മോഹന്‍ലാലും ഭാര്യ സുചിത്രയും എത്തുന്ന എന്നതാണ് ആ വാര്‍ത്ത.
ആദിയില്‍ പ്രണവിനൊപ്പം മോഹന്‍ലാലും അഭിനയിക്കുന്നോ?

കാത്തിരിപ്പുകള്‍ക്കൊടുവില്‍ പ്രണവ് മോഹന്‍ലാലിന്റെ നായക അരങ്ങേറ്റ ചിത്രം 'ആദി' നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. പ്രണവിന്റെ അരങ്ങേറ്റ ചിത്രം കാണാനായി ആരാധകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ്. അതിനിടെ പ്രേഷകരുടെ ആവേശം ഇരട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. മറ്റൊന്നുമല്ല, ആദിയില്‍ പ്രണവിനൊപ്പം മോഹന്‍ലാലും ഭാര്യ സുചിത്രയും എത്തുന്ന എന്നതാണ് ആ വാര്‍ത്ത.

ഒരു റസ്റ്ററന്റില്‍ ചിത്രീകരിച്ച സീനിലാണ് മോഹന്‍ലാലും കുടുംബവും ആദിയുടെ ഭാഗമാകുന്നത് എന്നാണ് വാര്‍ത്തകള്‍. ചിത്രത്തെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ഏറെ ആവേശത്തോടെ സ്വീകരിച്ച പ്രേഷകര്‍ക്ക് ഈ വാര്‍ത്ത കൂടി പുറത്തു വന്നപ്പോള്‍ പ്രതീക്ഷ ഏറിയിട്ടുണ്ട്. 

മലയാളത്തില്‍ ആദ്യമായാണ് പാര്‍ക്കൗര്‍ വരുന്നത് എന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ പ്രണവ് നേരത്തേ പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നു. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമാണ് പാര്‍ക്കൗര്‍. എന്നാല്‍ ഹെവി ആക്ഷന്‍ പ്രതീക്ഷിച്ച് ആരും തിയേറ്ററിലേക്ക് വരരുതെന്നാണ് സംവിധായകന്‍ തന്നെ പറഞ്ഞിരിക്കുന്നത്. 'ആദി' ഒരു ഫാമിലി എന്‍ര്‍ടെയ്‌നര്‍ കൂടിയാണ്.

മേജര്‍ രവി സംവിധാനം ചെയ്ത 'പുനര്‍ജ്ജനി' യിലൂടെയായിരുന്നു പ്രണവ് സിനിമയിലേക്കെത്തുന്നത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും അന്ന് നേടിയിരുന്നു. പിന്നീട് 'ഒന്നാമന്‍' എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലത്തെ അവതരിപ്പിച്ചതും പ്രണവായിരുന്നു. പിന്നീട് സാഗര്‍ ഏലിയാസ് ജാക്കിയിലെ ഒരു ഗാനരംഗത്താണ് പ്രണവിനെ കാണാനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com