ഇന്‍കം ടാക്‌സ് കുഴിയില്‍ വീണ് പ്രിയങ്ക ചോപ്രയും 

മ്മാനമായി ലഭിച്ച വിലയേറിയ വാച്ചുകളും സെഡാന്‍ കാറുകളുമാണ് പ്രിയങ്ക ചോപ്രയെ കുടുക്കിയത്
ഇന്‍കം ടാക്‌സ് കുഴിയില്‍ വീണ് പ്രിയങ്ക ചോപ്രയും 

അമേരിക്കന്‍ ടിവി സീരിയല്‍ ക്വാന്റിക്കോയും ഹോളിവുഡ് ചലച്ചിത്രം എ കിഡ് ലൈക് ജെയ്ക്കുമായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് പ്രിയങ്ക ചോപ്ര. എന്നാല്‍ ഇതിനിടയില്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ആദായനികുതി വകുപ്പ് വലിയൊരു തുക നികുതിയടയ്ക്കാനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്ക് സമ്മാനമായി ലഭിച്ച വിലയേറിയ വാച്ചുകളും സെഡാന്‍ കാറുകളുമാണ് പിഗ്ഗിചോപ്‌സിനെ കുടുക്കിയതെന്നാണ് വാര്‍ത്തകള്‍.

തന്റെ 40 ലക്ഷം രൂപ വിലമതിക്കുന്ന വാച്ച് വാച്ച് നിര്‍മാതാക്കള്‍ പ്രമോഷന്റെ ഭാഗമായി സമ്മാനിച്ചതാണെന്ന് പ്രിയങ്ക വിശദീകരിച്ചെങ്കിലും ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണല്‍ (ഐടിഎടി) ഇത് അംഗീകരിച്ചില്ല. 27 ലക്ഷം രൂപയുടെ സിഡാന്‍ കാറിന്റെ കാര്യത്തിലും പ്രിയങ്ക ഇതേ വിശദാകരണം തന്നെയാണ് നല്‍കിയത് എന്നാല്‍ രണ്ടിന്റെയും വില നികുതി ചുമത്താവുന്നവയുടെ കൂടെ ഉള്‍പ്പെടുത്തുകയായിരുന്നു.

2007-2008 സാമ്പത്തിക വര്‍ഷത്തില്‍ പ്രിയങ്ക ചോപ്ര ആഡംബര വാച്ച് ബ്രാന്‍ഡുമായി കരാര്‍ ഒപ്പിട്ടിരുന്നെന്ന് ഐടി വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പ്രതിഫലമായി ബ്രാന്‍ഡ് കരാര്‍ തുകയായ 1.40 കോടി രൂപ പ്രിയങ്കയ്ക്ക് കൈമാറിയതായും ഐടി വാഭാഗം പറയുന്നു. ഇതോടൊപ്പം 40ലക്ഷം രൂപയുടെ വാച്ചും സമ്മാനിച്ചിരുന്നു. കമ്പനി തന്നോടുള്ള സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പേരിലാണ് ഇത് സമ്മാനമിച്ചതെന്നും അതിനാല്‍ നികുതി ഈടാക്കാവുന്നവയ്‌ക്കൊപ്പം ഇത് ഉള്‍പ്പെടുത്തരുതെന്നുമാണ് പ്രിയങ്ക പറയുന്നത്. എന്നാല്‍ ശമ്പളത്തിന് പുറമേയുള്ള ആനുകൂല്യങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാച്ചിനും നികുതി ഈടാക്കാനാണ് ഇന്‍കം ടാക്‌സ് തീരുമാനം. ഇതേ അവസ്ഥ തന്നെയാണ് സിഡാന്‍ കാറിന്റെ കാര്യത്തിലും. ടൊയോട്ടാ ഗ്രീനാത്തോണ്‍ ക്യാംപെയ്‌നിന്റെ ഭാഗമായാണ് പ്രിയങ്കയ്ക്ക് സിഡാന്‍ കാര്‍ സമ്മാനമായി ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com