അമര്‍ അക്ബര്‍ അന്തോണി തമിഴില്‍; ആഗ്രഹം പ്രകടിപ്പിച്ച് ഉദയനിധി സ്റ്റാലിന്‍

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണം പ്രമേയമാക്കി എടുത്ത ഈ ചിത്രത്തില്‍ ജയസൂര്യയും, പൃഥ്വിരാജും, ഇന്ദ്രജിത്തും, നമിത പ്രമോദുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 
അമര്‍ അക്ബര്‍ അന്തോണി തമിഴില്‍; ആഗ്രഹം പ്രകടിപ്പിച്ച് ഉദയനിധി സ്റ്റാലിന്‍

നാദിര്‍ഷാ സംവിധാനം ചെയ്ത 2015ല്‍ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ അന്തോണി തമിഴില്‍ റീമേക്ക് ചെയ്യാന്‍ നീക്കം. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണം പ്രമേയമാക്കി എടുത്ത ഈ ചിത്രത്തില്‍ ജയസൂര്യയും, പൃഥ്വിരാജും, ഇന്ദ്രജിത്തും, നമിത പ്രമോദുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

കോളിവുഡ് യുവതാരം ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ റീമേക്കിനായി താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. 'സിനിമ കണ്ടപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടു. ചെയ്യണം എന്ന് അതിയായ ആഗ്രഹമുണ്ട്. പലരേയും സമീപിച്ചിട്ടുണ്ട്'. 

'മലയാളത്തിലേതുപോലെ മൂന്ന് താരങ്ങളെ ഒരുമിച്ച് കിട്ടുക എന്നതാണ് ശ്രമകരം. മൂന്ന് പേര്‍ക്കും ഒരു നായിക എന്ന ആശയത്തിന് എത്രമാത്രം സ്വീകാര്യത കിട്ടും എന്ന കാര്യത്തിലും സംശയമുണ്ട്. പക്ഷേ പറ്റിയ താരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്. പലര്‍ക്കും സിനിമയുടെ സിഡി അയച്ചുകൊടുത്തിട്ടുണ്ട്. വിഷയം നിര്‍മ്മാതാക്കളുമായൊക്കെ സംസാരിച്ചു. പറ്റുമെങ്കില്‍ ചെയ്യണം' ഉദയിനിധി സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കായ നിമിറാണ് ഉദയനിധിയുടെ തിയറ്ററിലുള്ള ചിത്രം. നല്ല പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിലേക്ക് കടക്കുകയാണ് താരം. ഇതിനിടയില്‍ അമര്‍ അക്ബര്‍ അന്തോണിയുടെ ചര്‍ച്ചകളും നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com