'ഞാന്‍ ഒരു യോനിയായി ചുരുങ്ങിയതായി തോന്നി'; പത്മാവദിനെ വിമര്‍ശിച്ച് ബന്‍സാലിക്ക് കത്തെഴുതി ബോളിവുഡ് നടി 

ചിത്രത്തില്‍ സതിയേയും മറ്റ് ദുരാചാരങ്ങളേയും മഹത്വവല്‍ക്കരിക്കുന്നതിനെതിരെ സംവിധായകന് തുറന്ന കത്ത് എഴുതിയിരിക്കുകയാണ് സ്വര
'ഞാന്‍ ഒരു യോനിയായി ചുരുങ്ങിയതായി തോന്നി'; പത്മാവദിനെ വിമര്‍ശിച്ച് ബന്‍സാലിക്ക് കത്തെഴുതി ബോളിവുഡ് നടി 


ലിയ വിവാദങ്ങള്‍ക്ക് ശേഷമാണ് സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവദ് തീയറ്റരുകളില്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന് നേരെ വ്യത്യസ്തമായ വിമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ചിത്രത്തില്‍ സതിയേയും മറ്റ് ദുരാചാരങ്ങളേയും മഹത്വവല്‍ക്കരിക്കുന്നതിനെതിരെ സംവിധായകന് തുറന്ന കത്ത് എഴുതിയിരിക്കുകയാണ് സ്വര. 

പത്മാവദ് ചിത്രത്തിലൂടെ സ്ത്രീകളെ സംസാരിക്കുന്ന യോനികളാക്കി ചുരുക്കിയെന്നാണ് നടി ആരോപിക്കുന്നത്. 'പീഡിപ്പിക്കപ്പെട്ടാലും ഭര്‍ത്താക്കന്മാര്‍ മരിച്ചാലും സ്ത്രീകള്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ട്. സംസാരിക്കുകയും നടക്കുകയും ചെയ്യുന്ന യോനികള്‍ മാത്രമല്ല സ്ത്രീകള്‍. ശരിയാണ് സ്ത്രീകള്‍ക്ക് യോനികളുണ്ട്. എന്നാല്‍ അവര്‍ക്കും ഇതിലും കൂടുതലുണ്ട്. യോനിയെ സംരക്ഷിക്കാനും അതിന്റെ പരിശുദ്ധികാക്കാനും മാത്രമുള്ളതല്ല സ്ത്രീകളുടെ ജീവിത കാലം മുഴുവനും. യോനിയ്ക്ക് ബഹുമാനിക്കപ്പെടുന്നത് നല്ലു തന്നെ. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവര്‍ക്ക് അതിന് കഴിയാറില്ല. അനുവാദമില്ലാതെ മറ്റൊരാള്‍ അക്രമിച്ചതിന് അവര്‍ക്ക് മരണ ശിക്ഷ നല്‍കേണ്ടതുണ്ടോ. യോനിക്ക് പുറത്തും ജീവിതമുണ്ട്. പീഡിനത്തിന് ശേഷവും ജീവിതമുണ്ട്.'- ദി വയറില്‍ പ്രസിദ്ധീകരിച്ച കത്തില്‍ സ്വര പറഞ്ഞു. 

പത്മാവത് കണ്ട് ഇറങ്ങിയപ്പോള്‍ എനിക്ക് തോന്നിയത് ഞാനൊരു യോനിയായി മാത്രം ചുരുങ്ങി പോയോ എന്നതാണ്. അതിനാലാണ് യോനിയെക്കുറിച്ച് ഇത്രയധികം എഴുതിയതെന്നും സ്വര പറഞ്ഞു. സതിയെപ്പോലുള്ള ദുരാചാരങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ ഭാഗമായിരുന്നെങ്കിലും ഇത് കാരണം വിധവകള്‍ക്കും പീഡിപ്പിക്കപ്പെട്ടവര്‍ക്കും യുവതികള്‍ക്കും പ്രായമായവര്‍ക്കുമെല്ലാം ജീവിക്കാന്‍ അവകാശമുണ്ട്. ഇത്തരം ആചാരങ്ങളെ മഹത്വവല്‍ക്കരിക്കുന്ന പത്മാവദിലെ രംഗത്തെ വിമര്‍ശിച്ചുകൊണ്ട് സ്വര പറഞ്ഞു. സിനിമയ്ക്ക് വേണ്ടി ബന്‍സാലി നടത്തിയ പ്രതിരോധത്തിന്റെ പേരില്‍ ചിത്രം ചരിത്രത്തില്‍ ഇടം നേടുമെന്നും നടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com