അന്താരാഷ്ട്ര തലത്തിലും റക്കോര്‍ഡ് തകര്‍ത്ത് പത്മാവത് 

ഇന്ത്യയിലൊട്ടാകെ റിലീസ് ചെയ്യാനായില്ലെങ്കിലും പത്മാവത് പണംവാരിക്കൂട്ടുകയാണ്. 
അന്താരാഷ്ട്ര തലത്തിലും റക്കോര്‍ഡ് തകര്‍ത്ത് പത്മാവത് 

ഏറെനാളത്തെ വിവാദങ്ങള്‍ക്കുശേഷം തിയേറ്ററിലെത്തിയ ബോളിവുഡ് ചിത്രം പത്മാവത് അണിയറ പ്രവര്‍ത്തകരെ ഒട്ടും നിരാശപ്പെടുത്താത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ചിത്രം റിലീസ് ചെയ്യാന്‍ പോലും അനുവാദം ലഭിക്കാത്ത സാഹചര്യമാണ് നിലനിന്നിരുന്നെങ്കിലും അതെല്ലാം ചിത്രത്തിന്റെ പ്രശസ്തി കൂട്ടുകയേ ചെയ്തിട്ടുളളു. ഇന്ത്യയിലൊട്ടാകെ റിലീസ് ചെയ്യാനായില്ലെങ്കിലും പത്മാവത് പണംവാരിക്കൂട്ടുകയാണ്. 

ഇന്റര്‍നാഷല്‍ ബോക്‌സ് ഓഫിസില്‍ ചിത്രം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതുവരെയുള്ള ബോളിവുഡ് ചിത്രങ്ങളുടെയെല്ലാം റക്കോര്‍ഡ് പത്മാവത് ചുരുങ്ങിയ സമയം കൊണ്ട് കടത്തിവെട്ടി. ഓസ്‌ട്രേലിയയിലാണ് ചിത്രത്തിന് കൂടുതല്‍ മികച്ച പ്രതികരണം നേടാന്‍ കഴിഞ്ഞത്. 

സല്‍മാന്‍ ഖാന്റെ ബ്ലോക്ക് ബസ്റ്റര്‍ ചലച്ചിത്രം 'ടൈഗര്‍ സിന്ദ ഹായ്', 'ബജ്‌റംഗി ബെയ്ജാന്‍', ഷാരൂഖിന്റെ 'ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗി', റണ്‍വീറും ദീപികയും അഭിനയിച്ച 'ബജ്‌റാവോ മസ്താനി' തുടങ്ങിയ അന്താരാഷ്ട്ര തലത്തില്‍ ബോക്‌സ് ഓഫിസ് റക്കോര്‍ഡിട്ട ബോളിവുഡ് ചിത്രങ്ങളാണ്. എന്നാല്‍ ഈ ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളുടെയെല്ലാം റക്കോര്‍ഡ് നാല് ദിവസം കൊണ്ടാണ് പത്മാവത് കടത്തി വെട്ടിയത്. 

അന്താരാഷ്ട്ര തലത്തില്‍ ബോക്‌സ് ഓഫിസ് വിജയം കണ്ട മറ്റൊരു ചിത്രമാണ് ദൂം 3. പത്മാവത് ഈ റക്കോര്‍ഡും തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്മാവതിന്റെ വമ്പിച്ച ബോക്‌സ് ഓഫിസ് കളക്ഷനെ കുറിച്ച് സീനിയര്‍ ട്രേഡ് അനലിസ്റ്റ് ടറാന്‍ അഡാര്‍ഷ് ആണ് അഭിപ്രായം പറഞ്ഞത്. ചിത്രത്തിന്റെ ഇതുവരെയുള്ള റക്കോര്‍ഡിനെപ്പറ്റി അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. 

180കോടി മുതല്‍മുടക്കിലാണ് ഈ ചിത്രം നിര്‍മിച്ചത്. സിനിമയ്‌ക്കെതിരെ കര്‍ണിസേന ഉള്‍പ്പെടെ രജ്പുത് സംഘടനകളുയര്‍ത്തിയ പ്രതിഷേധം, ചിത്രത്തിന്റെ പ്രചാരത്തിന് ഒരുപരിധിവരെ മുതല്‍ക്കൂട്ടായെന്നും വിലയിരുത്തലുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com