കൈ കാലുകള്‍ പൊട്ടി ചോര ഒലിപ്പിച്ച് പ്രണവ്; ആദിയിലെ മേക്കിംഗ് വീഡിയോ നിങ്ങളെ ഞെട്ടിക്കും

ഡ്യൂപ്പില്ലാതെ അതി സാഹസികമായ രംഗങ്ങളില്‍ അഭിനയിക്കുന്ന പ്രണവിനെയാണ് വീഡിയോയില്‍ കാണുന്നത്
കൈ കാലുകള്‍ പൊട്ടി ചോര ഒലിപ്പിച്ച് പ്രണവ്; ആദിയിലെ മേക്കിംഗ് വീഡിയോ നിങ്ങളെ ഞെട്ടിക്കും

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തി ആദിയെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച ആക്ഷന്‍ രംഗങ്ങളുമായി ആരാധകരെ ത്രസിപ്പിച്ചിരിക്കുകയാണ് ആദി. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ആരാധകര്‍. ഡ്യൂപ്പില്ലാതെ അതി സാഹസികമായ രംഗങ്ങളില്‍ അഭിനയിക്കുന്ന പ്രണവിനെയാണ് വീഡിയോയില്‍ കാണുന്നത്. ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് ആദിയിലെ ഹൈലൈറ്റ്. 

ആരും ചെയ്യാന്‍ മടിക്കുന്ന അപകടകരമായ രംഗങ്ങള്‍ വളരെ കൂളായാണ് പ്രണവ് ചെയ്യുന്നത്. ചിത്രീകരണത്തിനിടയില്‍ പ്രണവിന്റെ കൈയും കാലുമെല്ലാം മുറിഞ്ഞ് ചോരവരുന്നതും വീഡിയോയില്‍ കാണാം. പാര്‍കൗര്‍ എന്ന അയോധനകല അഭ്യാസിയായാണ് പ്രണവ് എത്തുന്നത്. 

സംഗീത സംവിധായകനാകാന്‍ ആഗ്രഹിച്ച് നടക്കുന്ന ആദിത്യ മോഹനായിട്ടാണ് സിനിമയില്‍ പ്രണവ് എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തിന് 300 തീയറ്ററുകളിലായാണ് പ്രദര്‍ശിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com