ആമിക്കെതിരായ ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിനും കമലിനും നോട്ടീസ്

ആമിക്കെതിരായ ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിനും കമലിനും നോട്ടീസ്
ആമിക്കെതിരായ ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിനും കമലിനും നോട്ടീസ്

കൊച്ചി: മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന കമല്‍ ചിത്രം ആമിയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കേന്ദ്ര സര്‍ക്കാര്‍, വാര്‍ത്താ വിതരണ മന്ത്രാലയം, സെന്‍സര്‍ ബോര്‍ഡ്, സംവിധായകന്‍ കമല്‍, നിര്‍മാതാക്കള്‍ എന്നിവര്‍ക്കാണ് നോട്ടീസ്. 

ചിത്രത്തിന്റെ തിരക്കഥ വിളിച്ചുവരുത്തി ഹൈക്കോടതി പരിശോധിക്കണെമന്നുംമതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള രംഗങ്ങള്‍ നീക്കം ചെയ്യുന്നതുവരെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

മാധവിക്കുട്ടിയുടെ ജീവിത്തിലെ പല യഥാര്‍ത്ഥ സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമയെടുത്തിട്ടുള്ളത്. സംവിധായകന് സിനിമയെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന കാരണത്താല്‍ യഥാര്‍ത്ഥ വസ്തതകളെ വളച്ചൊടിക്കാനോ മറച്ചുവെക്കാനോ അവകാശമില്ലെന്നും സിനിമയെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന കാരണത്താല്‍ വസ്തുതകളെ മറച്ചുവെക്കാന്‍ അവകാശമില്ലെന്നും പരാതിക്കാരന്‍ പറയുന്നു.

ചിത്രം തിരുവനന്തപുരത്തെ റീജണല്‍ സെന്‍സര്‍ ബോര്‍ഡില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. എറണാകുളം ഇടപ്പള്ളി സ്വദേശിയായ കെപി രാമചന്ദ്രനാണ് ഹര്‍ജിക്കാരന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com