'ഇന്ത്യന്‍ 2 വിവാദമാകും'; നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പുതിയ ചിത്രമുണ്ടാക്കാന്‍ പോകുന്ന കൊലാഹലത്തെക്കുറിച്ച് പ്രവചിച്ച് കമലഹാസന്‍

താന്‍ മുന്‍പ് ചെയ്ത പല സിനിമകളും നിലവിലെ സാഹചര്യത്തില്‍ എടുക്കാന്‍ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി
'ഇന്ത്യന്‍ 2 വിവാദമാകും'; നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പുതിയ ചിത്രമുണ്ടാക്കാന്‍ പോകുന്ന കൊലാഹലത്തെക്കുറിച്ച് പ്രവചിച്ച് കമലഹാസന്‍

ചെന്നൈ: ഉലകനായകന്‍ കമലഹാസന്‍ രാഷ്ട്രീയത്തിലേക്ക് ചുവടുമാറിക്കഴിഞ്ഞു. പൂര്‍ണ്ണ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുന്നതിന് മുന്‍പായി ഇന്ത്യന്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ചിത്രീകരണം ആരംഭിച്ചില്ലെങ്കിലും സിനിമ ഏത് സാഹചര്യത്തിലായിരിക്കും പ്രദര്‍ശനത്തിനെത്തുകയെന്ന് കമലഹാസന് വ്യക്തമായ ധാരണയുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യന്‍ 2 തീയറ്ററുകളില്‍ എത്തുന്നത് വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. 

വര്‍ഷങ്ങള്‍ക്കമുന്‍പ് പുറത്തിറങ്ങിയ ഇന്ത്യന്‍ വന്‍ വിജയമായിരുന്നു. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 ന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ചെന്നൈയിലെ എന്‍ജിനീയറിംഗ് കോളെജിലെ വിദ്യാര്‍ത്ഥികളുമായി സിനിമ, വിവാദം, രാഷട്രീയം എന്നിവയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഇന്ത്യന്‍ 2നെക്കുറിച്ച് പറഞ്ഞത്. 

താന്‍ മുന്‍പ് ചെയ്ത പല സിനിമകളും നിലവിലെ സാഹചര്യത്തില്‍ എടുക്കാന്‍ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'എനിക്ക് ഇപ്പോള്‍ അന്‍പേ ശിവം എടുക്കാനാവില്ല, എടുത്താല്‍ എനിക്കെതിരേ കോടതിയില്‍ കേസ് വരും. ഇപ്പോള്‍ ദശാവതാരം എടുത്താലും എനിക്ക് കേസ് വരും. വരുമായിന്‍ നിറം സിഗപ്പ് എടുത്താല്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നാനെ. ഇന്ത്യന്‍ 2 ഇറങ്ങുമ്പോള്‍ അവര്‍ പ്രശ്‌നവുമായി വരില്ലെന്ന് ആരു കണ്ടു.' -അദ്ദേഹം പറഞ്ഞു. 

ഇവിടെ ഒരു വിവാദവുമില്ലെന്നും എല്ലാം അവരുണ്ടാക്കുന്നതാണെന്നും കമലഹാസന്‍ പറഞ്ഞു. പത്മാവതിയില്‍ എന്ത് വിവാദമാണുള്ളതെന്നും സ്‌കൂളിലെ കുട്ടികളെ വരെ ആക്രമിച്ചത് നീചത്വമാണെന്നും കമലഹാസന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com